ഓട്സ് ഇത്രയും രുചിയിൽ കഴിച്ചിട്ടുണ്ടോ? എന്നാൽ കഴിച്ചാൽ മതിവരാത്ത ഓട്സ് കിച്ചടി

ഓട്സ് കിച്ചടി കഴിച്ചിട്ടുണ്ടോ. അരിയും ചെറുപയറും വെച്ചിട്ട് തയ്യാറാക്കുന്ന ഈ കറി നമുക്ക് ഇന്ന് വേറെ രീതിയിൽ ഉണ്ടാക്കിയാലോ. അതെ അരിക്ക് പകരം ഓട്സ് വെച്ചിട്ടാണ് ഈ കിച്ചടി തയ്യാറാക്കുന്നത്. അതിനായി ഒരു സവാള ചെറുതായി അരിഞ്ഞെടുക്കുക. ശേഷം കാൽ കപ്പ് ചെറുപയർ പരിപ്പ് നല്ല പോലെ കഴുകി എടുക്കുക. ഇനി അര മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി വെക്കുക. ഇനി നല്ല പോലെ കുതിർന്നു കിട്ടിയ പയറിനെ വെള്ളമൊക്കെ കളഞ്ഞു എടുക്കുക.

ഇനി അര കപ്പ് ഓട്സ് നേരത്തെ കഴുകി വെച്ച പരിപ്പിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു റൈസ് കുക്കർ ഓണാക്കുക. ശേഷം അതിനു അകത്തുള്ള അലുമിനിയം പാത്രം ചൂടാക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇനി കാൽ ടീസ്പൂൺ ചെറിയ ജീരകവും, ഒരു ചെറിയ പീസ് പട്ടയും ചേർത്ത് അടച്ചു വെക്കുക. ഇനി മൂത്തു വന്ന മിക്സിലേക്ക് മൂന്നു ടേബിൾ സ്പൂൺ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി സവാള നല്ല പോലെ വഴറ്റി എടുക്കുക. ഇനി അര ടേബിൾ സ്പൂൺ പച്ചമുളക് അരിഞ്ഞതും, ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, ഒരു തക്കാളിയുടെ പകുതി അരിഞ്ഞത്, ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി ആവശ്യത്തിന് ഉപ്പും, ചേർത്ത് നന്നായി മികസാക്കി അടച്ചു വെക്കുക. ഇനി നന്നായി വെന്തു വന്ന മിക്സിലേക്ക് അര ടീസ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും,ചേർത്ത് ഇളക്കുക. ഇനി ചെറുതായി അരിഞ്ഞെടുത്ത ക്യാരറ്റും ചേർത്ത് മിക്‌സാക്കുക. ഇനി രണ്ട് ടീസ്പൂൺ ഗ്രീൻ പീസും, നേരത്തെ എടുത്തു വെച്ച ഓട്സും ചെറുപയർ പരിപ്പും ചേർത്ത് നന്നായിട്ട് മിക്‌സാക്കുക. ഇനി രണ്ടര കപ്പ് വെള്ളവും ചേർത്ത് ഇളക്കിയ ശേഷം അടച്ചു വെച്ച് നന്നായി വേവിച്ചെടുക്കുക. ഇനി പതിനഞ്ചു മിനിട്ടോളം അടച്ചു വെച്ച് വേവിച്ചെടുക്കുക.

ഇനി അര ടീസ്പൂൺ കുരുമുളക്പൊടിയും, കുറച്ചു മല്ലിയിലയും, ഒരു ടീസ്പൂൺ നെയ്യും, ചേർത്ത് നന്നായി മികസാക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പപ്പോൾ വളരെ ടേസ്റ്റിയായ ഓട്സ് കിച്ചടി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply