ഹൽവയിൽ കേമൻ ഈ തണ്ണിമത്തൻ ഹൽവ തന്നെ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് ഹൽവ. പലതരത്തിലുള്ള ഹൽവകൾ നാം കഴിച്ചിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് തണ്ണിമത്തൻ കൊണ്ടൊരു കിടിലൻ ഹൽവ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഈ ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കിലോ തണ്ണിമത്തൻ തോട് ഭാഗം കളഞ്ഞശേഷം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത തണ്ണിമത്തൻ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് നല്ലപോലെ അടിച്ചെടുക്കുക.

ഇനി നല്ലപോലെ അടിച്ചെടുത്ത തണ്ണിമത്തൻ ജ്യൂസിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത തണ്ണിമത്തൻ ജ്യൂസിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ജ്യൂസിലേക്ക് 150 ഗ്രാം കോൺഫ്ലവർ ചേർത്ത് മിക്‌സാക്കുക. ഇനി ഒട്ടും കട്ടയില്ലാതെ കോൺഫ്ലവർ പൗഡർ തണ്ണിമത്തൻ ജ്യൂസിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം 150 ഗ്രാം പഞ്ചസാര കൂടി ജ്യൂസിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. 500 ml തണ്ണിമത്തൻ ജ്യൂസാണ് എടുത്തിട്ടുള്ളത്. ശേഷം എല്ലാംകൂടി നല്ലപോലെ മിക്‌സാക്കിയ ശേഷം മാറ്റിവയ്ക്കുക.

ഇനിയൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക്
രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യിലേക്ക് കലക്കി വെച്ചിട്ടുള്ള തണ്ണിമത്തൻ ജ്യൂസ് ചേർത്ത് നല്ലപോലെ മിക്‌സാക്കുക. തണ്ണിമത്തൻ ജ്യൂസ് ചേർത്തശേഷം കൈ വിടാതെ ഇളക്കുക. വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ തണ്ണിമത്തൻ ജ്യൂസ് നല്ലപോലെ കുറുകി വരുന്നതാണ്. പാനിൽ ഒട്ടിപ്പിടിക്കാത്ത പരുവം വരെ ഇളക്കുക. ഇനി പാനിൽ നിന്നും പൂർണമായി ഹൽവ വിട്ടു വരുന്നതുവരെ നല്ലപോലെ ഇളക്കി എടുക്കുക.

ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചതും ചേർത്ത് ഇളക്കി മിക്‌സാക്കുക. എന്നിട്ട് നെയ്യിൽ വറുത്തെടുത്ത കുറച്ചു നട്സും കിസ്മിസും കൂടി ഹൽവയിലേക്ക് ചേർത്തിളക്കുക. ഇനി ഒരു ട്രെയിലേക്ക് കുറച്ച് നെയ് തടവിയ ശേഷം ഹൽവ അതിലേക്ക് വച്ച് സെറ്റാക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള തണ്ണിമത്തൻ ഹൽവ എവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു ഹൽവ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page