ഈ ഉണ്ണിയപ്പത്തിന്റെ ടേസ്റ്റ് അറിഞ്ഞാൽ പിന്നെ കഴിച്ചു നിർത്താനേ തോന്നില്ല.

എന്നും അരിപ്പൊടി കൊണ്ടല്ലേ ഉണ്ണിയപ്പം തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് അമൃതം പൊടി കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കി നോക്കിയാലോ. അപ്പോൾ നമുക്ക് ഇന്ന് അമൃതം പൊടി കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് അമൃതം പൊടിയും ഒരു കപ്പ് അരിപ്പൊടിയും ഒരു പാത്രത്തിൽ ഒരുമിച്ചു ചേർത്ത് മിക്‌സാക്കുക. ശേഷം രണ്ട് ചെറുപ്പഴവും മൂന്നു പീസ് ഏലക്കായും കൂടി മിക്സിയിൽ അടിച്ചു മാവിലേക്ക് ചേർത്ത് കൊടുക്കുക. ഇനി രണ്ട് കപ്പ് ശർക്കര പാനി ചൂടോടുകൂടി മാവിലേക്ക് ചേർത്ത് ഇളക്കുക.

കുറെച്ചെയായി വേണം ശർക്കര പാനി വീഴ്ത്തി ഇളക്കി മിക്‌സാക്കാൻ. ഇനി ഒരു ടീസ്പൂൺ ബട്ടറും, ഒരു പിഞ്ച് ഉപ്പും, അര ടീസ്പൂൺ ബേക്കിങ് പൌഡർ ചേർത്ത് ഇളക്കുക. ശേഷം കുറച്ചു തേങ്ങയുടെ കൊത്തു നെയ്യിൽ വറുത്ത ശേഷം ബാറ്ററിലേക്ക് ചേർത്ത് ഇളക്കുക. ശേഷം എല്ലാം നല്ല പോലെ യോജിപ്പിച്ച ശേഷം ഒരു മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറായപ്പോൾ മാവ് പാകമായി കിട്ടിയിട്ടുണ്ട്. ഇനി ഒരു ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് അര ഭാഗത്തോളം എണ്ണ ചേർത്ത് കൊടുക്കുക.

ശേഷം കുഴിയിലേക്ക് മുക്കാൽ ഭാഗം ബാറ്റെർ ഒഴിച്ച് ഉണ്ണിയപ്പം വേവിച്ചെടുക്കുക. ഒരു സൈഡ് മൂത്തു വന്നാൽ ഉണ്ണിയപ്പം തിരിച്ചിട്ട് കൊടുക്കുക. ശേഷം രണ്ട് സൈഡും മൂപ്പിച്ചു എടുത്തു മാറ്റുക. വല്ല ടേസ്റ്റിയായ ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കിയാൽ കിട്ടുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഓൾ മീഡിയ എന്ന യൂട്യൂബ് ചാനലിൽ നിന്ന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ,

Leave a Reply

You cannot copy content of this page