അച്ചാറിൽ കേമൻ ഈ പച്ചമുളക് അച്ചാർ തന്നെ

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് പച്ചമുളക്. എന്നാൽ ഇന്ന് നമുക്ക് പച്ചമുളക് കൊണ്ട് ഒരു അടിപൊളി അച്ചാർ ഉണ്ടാക്കിയാലോ. അതിനായി 250 ഗ്രാം പച്ചമുളക് നല്ലപോലെ കഴുകിയശേഷം നാലു ഭാഗത്തായി കത്തികൊണ്ട് വരഞ്ഞു കൊടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ സൺഫ്ളവർ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് വരഞ്ഞു വെച്ചിട്ടുള്ള പച്ചമുളക് ചേർത്ത് കൊടുക്കുക.

ശേഷം മീഡിയം ഫ്ളൈമിൽ വച്ച് പച്ചമുളകിനെ നല്ലപോലെ വഴറ്റിയെടുക്കുക. ഇനി നല്ലപോലെ വഴറ്റിയെടുത്ത പച്ചമുളകിനെ എണ്ണയിൽ നിന്നും കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ബാക്കിയുള്ള ഓയിലിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോൾ ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ഒന്നര ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് ചേർത്തിളക്കുക. ശേഷം അതിനൊപ്പം തന്നെ ഒരു ടീസ്പൂണ് ഇഞ്ചി ചതച്ചതും കൂടി ചേർത്തു കൊടുക്കാം.

ശേഷം വാടി വന്ന മിക്സിലേക്ക് കുറച്ച് കറിവേപ്പില ചേർത്തിളക്കുക.
ശേഷം മൂത്തുവന്ന മിക്സിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഈ പൊടികളെല്ലാം നല്ലപോലെ മൂത്ത് വന്നാൽ ഒരു ബൗളിലേക്ക് ഒരു നാരങ്ങാ വലിപ്പത്തിലുള്ള വാളംപുളി എടുക്കുക. ശേഷം പുളിയുടെ മുകളിലേക്ക് ഒരു ടീസ്പൂൺ ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ പുളിവെള്ളം തയ്യാറാക്കി എടുക്കുക. ശേഷം പുള്ളി വെള്ളത്തെ ഈ മസാലയിലേക്ക് ചേർത്തിളക്കുക.

ശേഷം ഈ മസാലയും പുളിവെള്ളവും കൂടി നല്ലപോലെ തിളപ്പിക്കുക. ശേഷം 50 ഗ്രാം ശർക്കര വെള്ളത്തിൽ ഇട്ടു നല്ലപോലെ കുതിർത്തി എടുക്കുക. ആ വെള്ളവും പുളിവെള്ളത്തിനൊപ്പം ചേർത്തു കൊടുക്കുക. ശേഷം നല്ലപോലെ തിളച്ചു വരുമ്പോൾ നേരത്തെ വഴറ്റി വച്ചിട്ടുള്ള പച്ചമുളക് അതിലേക്ക് ചേർത്തു കൊടുക്കാം. ശേഷം അല്പം ഉപ്പു കൂടി ചേർത്ത് നല്ലപോലെ വേവിക്കുക.

ശേഷം ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നല്ലപോലെ ഇളക്കി കുറുകിവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പച്ചമുളക് അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പച്ചമുളക് കൊണ്ട് നല്ല ടേസ്റ്റിയായ അച്ചാർ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page