വെറും പത്തു മിനിറ്റിൽ റവ കൊണ്ടൊരു കിടിലൻ സ്നാക്ക്

ഇന്ന് നമുക്ക് ബ്രേക്ഫാസ്റ്റ് ആയിട്ടും ഡിന്നർ ആയിട്ടും വൈകിട്ടത്തെ ചായക്കൊപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരം പരിചയപ്പെട്ടാലോ. റവ വെച്ചിട്ടാണ് ഈ പലഹാരം തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണു ഇത് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. ഇനി ചൂടായി വന്ന പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ഉഴുന്നും, രണ്ട് നുള്ളു ജീരകവും ചേർത്ത് പൊട്ടിക്കുക.

ഇനി കുറച്ചു കറിവേപ്പിലയും, മൂന്ന് നുള്ളു കായപ്പൊടിയും, ഒരു പച്ചമുളകും, അര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, മൂന്ന് ടേബിൾ സ്പൂൺ ക്യാരറ്റ് ഗ്രെറ്റാക്കിയത്, ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ കപ്പ് തേങ്ങാ, ഇനി രണ്ട് കപ്പ് റവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു റവ തണുക്കാനായി വെക്കുക.
ഇനി ഒരു ബൗളിലേക്ക് റവയെ മാറ്റിയ ശേഷം ഒരു കപ്പ് തൈര് ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് റവയെ കലക്കി എടുക്കുക.

ഇനി ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് പത്തു മിനിറ്റോളം റവയെ മാറ്റി വെക്കുക. ഇനി കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ഇഡ്ഡലി തട്ടിലേക്ക് കുറച്ചു എണ്ണ തടകിയ ശേഷം ഈ മാവിനെ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. ശേഷം ഒരു ഒൻപത് മിനിറ്റോളം ഈ പലഹാരം ആവിയിൽ വേവിക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ റവ ഇഡ്ഡലി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ടേസ്റ്റിയായ ഒരു പലഹാരം കൂടിയാണ് ഇത്. റവ ഉണ്ടെങ്കിൽ ഈ പലഹാരം തീർച്ചയായും ട്രൈ ചെയ്തു നോക്കണേ. മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply