ചിക്കനോ, ബീഫോ, മട്ടനോ ബാക്കിയുണ്ടോ. എങ്കിൽ ഇത് പൊളിക്കും

മിക്കവാറും ദിവസങ്ങളിൽ നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ ബീഫ് മട്ടൻ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു സ്നാക്ക്സ് റെസിപ്പി പരിചയപ്പെട്ടാലോ. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്സ് റെസിപ്പി ആണിത്. ചിക്കനും ബീഫും മട്ടനും ഏത് കൊണ്ടും ഈ സ്നാക്ക് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായിട്ടുള്ള ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചു വീഴ്ത്തുക.

ശേഷം മുട്ടയുടെ കൂടെ 6 സ്ലൈസ് ബ്രെഡും, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. നല്ല സ്മൂത്തായി അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതു ചേർത്ത് ഒന്നു മൂപ്പിക്കുക. ശേഷം കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുക്കുക.

ശേഷം അതിനൊപ്പം 2 സവാള ചെറുതായി അരിഞ്ഞതും, ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. എന്നിട്ട് പാകത്തിനുള്ള ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് ബാക്കിയുള്ള ബീഫ് ഒന്നു മിക്സിയിലിട്ട് ക്രഷ് ചെയ്തെടുക്കുക. ശേഷം അതിനെ സവാളയും ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റുക. എല്ലാം കൂടി നല്ലപോലെ മിക്‌സാക്കിയ ശേഷം ഒന്നര ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ ഗരം മസാലയും, അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

മസാലകൾ എല്ലാം നല്ലപോലെ ഇളക്കി മൂപ്പിച്ചെടുക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് കുറച്ച് എണ്ണ തടവുക. ശേഷം അതിലേക്ക് നേരത്തെ അടിച്ച് എടുത്തിട്ടുള്ള മിക്സ് ഒഴിച്ചുകൊടുക്കുക. എല്ലാ ഭാഗത്തേക്കും ഈ മിക്സ് എത്തിച്ചശേഷം നേരത്തെ മൂപ്പിച്ചെടുത്ത മസാല ഇതിൻറെ മുകളിലായി വെച്ചു കൊടുക്കുക. മസാല മുഴുവനും ഇതിനു മുകളിലായി വച്ചശേഷം ഒരു സ്പൂൺ കൊണ്ട് മുകൾഭാഗം ഒന്ന് പ്രെസ്സാക്കുക.

ശേഷം അടച്ചുവെച്ച് പലഹാരം വേവിക്കുക. ലോ ഫ്ളൈമിലിട്ടു വേണം ഈ പലഹാരം വേവിച്ചെടുക്കാൻ. ഏകദേശം 10 മിനിറ്റ് കൊണ്ട് തന്നെ ഈ പലഹാരം നല്ലപോലെ വെന്തു കിട്ടുന്നതാണ്. നല്ലപോലെ വെന്തുവന്ന പലഹാരം ഒരു പ്ലേറ്റിലേക്ക് മാറ്റി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരമാണിത്. ചിക്കൻ കൊണ്ടോ ബീഫ്കൊണ്ടോ എന്തുകൊണ്ടും ഈ പലഹാരം തയ്യാറാക്കി എടുക്കാവുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page