ചപ്പാത്തി ബാക്കി വന്നാൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കണേ. പോളിയാണ് മക്കളെ.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ചപ്പാത്തി. എന്നാൽ എന്നും ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ഒരു ചപ്പാത്തി എങ്കിലും ബാക്കി വരുന്നുണ്ടാകുമല്ലേ. അങ്ങനെ ബാക്കി വരുന്ന ചപ്പാത്തി നിങ്ങൾ എന്താ ചെയ്യാറ്. എന്നാൽ ഇനി മുതൽ ബാക്കി വരുന്ന ചപ്പാത്തി കൊണ്ട് നമുക്കൊരു കിടിലൻ പലഹാരമുണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ചപ്പാത്തി കഴിക്കാത്തവർ പോലും ഈ ഒരു സ്നാക്ക് കഴിച്ചു പോകും. അത്രക്ക് ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു അഞ്ചു ചപ്പാത്തി എടുക്കുക. ശേഷം ഒരു ബൗളിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. ഇനി മധുരത്തിനാവശ്യമായ രണ്ടോ മൂന്നോ പഞ്ചസാര കൂടി മുട്ടയിലേക്ക് ചേർക്കുക. എന്നിട്ട് കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചത്, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഇനി ഇതെല്ലാം കൂടി നല്ല പോലെ മികസാക്കിയ ശേഷം രണ്ടര ടേബിൾ സ്പൂണോളം പാൽ പൊടിയും കാൽ കപ്പ് ചെറുചൂടുവെള്ളവും ചേർത്ത് നന്നായിട്ട് തന്നെ മിക്‌സാക്കുക. ഇനി ഒരു ചപ്പാത്തി നാലായിട്ട് മുറിക്കുക.

ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് പാനിലേക്ക് ചേർക്കുക. ശേഷം ഓരോ ചപ്പാത്തി പീസും നേരത്തെ റെഡിയാക്കി വെച്ച മുട്ടയുടെ മിക്സിൽ മുക്കി നെയിലേക്ക് ഇട്ടു കൊടുക്കുക.ഇനി എല്ലാ ചപ്പാത്തിയും ഇതുപോലെ ചെയ്ത ശേഷം മുട്ടയുടെ മിക്സ് മുകളിലായി ഒഴിച്ച് കൊടുക്കുക. ഇനി രണ്ട് സൈഡും മൂത്തു വന്നാൽ പാനിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. ബാക്കി വന്ന ചപ്പാത്തി ഉണ്ടെങ്കിൽ ചെയ്തെടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്.

ഇങ്ങനെ ചെയ്തു കൊടുത്താൽ കുട്ടികളും നല്ല പോലെ കഴിക്കും. ഇനി ചപ്പാത്തി ഇഷ്ടമില്ലാത്തവർ പോലും ഈ ഒരു റെസിപ്പി കഴിച്ചുപോകും.
വളരെ എളുപ്പത്തിലും ഗംഭീര ടേസ്റ്റിലും ചെയ്തെടുക്കാൻ പറ്റുന്ന ഈ പലഹാരം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫാദ്‌വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page