കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് ഉരുളകിഴങ്ങ്. ഉരുളകിഴങ്ങ് വെച്ചിട്ട് ഒത്തിരി പലഹാരങ്ങൾ നമുക്ക് തയ്യാറാക്കാൻ കഴിയും. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വളരെ സ്വാദേറിയ കണ്ടാൽ തന്നെ കഴിക്കാൻ തോന്നുന്ന ഒരു വേറെയ്റ്റി പലഹാരമാണ്. അപ്പോൾ ഈ സ്വാദേറിയ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗൾ എടുക്കുക. അതിലേക്ക് മൂന്നു ഉരുളകിഴങ്ങ് വേവിച്ചത് ഗ്രേറ്റ് ചെയ്തു എടുക്കുക.
ശേഷം എല്ലാ ഉരുളക്കിഴങ്ങിനേയും ഗ്രേറ്റ് ചെയ്തു എടുത്ത ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈദാ പ്പൊടി, ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, ചെറുതായി അരിഞ്ഞെടുത്ത വെളുത്തുള്ളി രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, കാശ്മീരി ചില്ലി പൗഡർ രണ്ട് ടീസ്പൂൺ,ഒരു റ്റീസ്പൂണോളം ഗരം മസാല, ആവശ്യത്തിനുള്ള ഉപ്പും, ഒരു മുട്ടയും ചേർത്ത് നല്ല പോലെ കൈ കൊണ്ട് കുഴക്കുക.
ഇനി നല്ല പോലെ കുഴച്ചെടുത്ത മിക്സിനെ കയ്യിൽ കുറച്ചു വെള്ളം തടകിയ ശേഷം ഓരോ ബോളുകളാക്കി എടുത്ത മാവിനെ ഒരു ചിക്കന്റെ ആകൃതിയിൽ ഉണ്ടാക്കുക. ഇനി നല്ല ചൂടായി വന്ന എണ്ണയിലേക്ക് ഓരോ സ്നാക്കുകളായി ഇട്ടു ഫ്രൈ ആക്കി എടുക്കുക. ശേഷം മറ്റൊരു പാനിലേക്ക് കുറച്ചു എണ്ണ ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ ഇഞ്ചി,വെളുത്തുള്ളി ഗ്രേറ്റ് ചെയ്തത് ചേർത്ത് കൊടുക്കുക.
ഇനി രണ്ടോ മൂന്നോ വറ്റൽമുളകും ചേർത്ത് നല്ല പോലെ വഴറ്റുക.
ഇനി വഴറ്റിയെടുത്ത മിക്സിലേക്ക് വറുത്തു വെച്ചിട്ടുള്ള ഉരുളകിഴങ്ങ് സ്നാക്ക് ഇട്ടു നല്ല പോലെ യോജിപ്പിക്കുക. ഇനി കുറച്ചു സ്പ്രിങ് ഒണിയനും കൂടി ചേർത്ത് മിക്‌സാക്കുക. ഇനി ഇഷ്ടാനുസരണം സെർവ് ചെയ്യാം. അപ്പോൾ ഇത്രേയുള്ളൂ വളരെ സ്വാദിഷ്ടമായ പൊട്ടറ്റോ സ്നാക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ, മാംസ് ഡൈലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
