ഇനി കിസ്മിസ് വാങ്ങാൻ കടയിൽ പോകുകയേ വേണ്ട.

നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങളുള്ള ഒരു സാധനമാണ് ഉണക്ക മുന്തിരി. എന്നാൽ എന്നും നമ്മൾ ഉണക്ക മുന്തിരി കടയിൽ നിന്നും
വാങ്ങാറല്ലേ പതിവ്. എന്നാൽ ഇന്ന് നമുക്ക് ഈ ഉണക്ക മുന്തിരി വീട്ടിൽ തയ്യാറാക്കിയാലോ. അതിനായി കുറച്ചു പച്ച മുന്തിരിയാണ് എടുത്തിട്ടുള്ളത്. എന്നാൽ ഈ മുന്തിരി പുറത്തു നിന്നും വാങ്ങുന്നത് കൊണ്ട് തന്നെ അതിൽ വിഷാംശം ദാരാളമുണ്ടാകും. അതിനാൽ ഫ്‌ളയിം ഓണാക്കി മുന്തിരിയെ തീയുടെ മുകളിലായി വെച്ച് നല്ലപോലെ ചൂടാക്കുക. എന്നിട്ട് മുന്തിരിയ കുലയിൽ നിന്നും പറിച്ചെടുക്കുക.

ശേഷം അതിനെ കുറച്ചു വിനാഗിരിയും ഉപ്പും ചേർത്ത വെള്ളത്തിലേക്ക് ഇട്ട് നല്ലപോലെ കഴുകി എടുക്കുക. ശേഷം മുന്തിരിയെ വെള്ളത്തിൽ നിന്നും ഊറ്റി ഒരു സ്റ്റീലിന്റെ സ്‌ട്രെയ്നറിൽ ഇട്ട് വെക്കുക. ശേഷം ഒരു സോസ് പാനിൽ അര ഭാഗത്തോളം വെള്ളം അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് ഈ മുന്തിരി ഇട്ടു വെച്ച സ്‌ട്രെയ്നർ വെച്ച് കൊടുക്കുക. ശേഷം സ്‌ട്രെയ്നറിന്റെ മുകളിലായി ഒരു അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്യുക.

എന്നിട്ട് ഒരു അടപ്പ് കൊണ്ട് അടച്ചു വെക്കുക. ശേഷം ലോ ഫ്ളൈമിൽ വെച്ച് പത്തു മിനിറ്റോളം മുന്തിരി വേവിച്ചെടുക്കുക. 10 മിനിറ്റായപ്പോൾ മുന്തിരി നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം അതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് നല്ല വെയിലത്ത് വെച്ച് മുന്തിരിയെ പാകത്തിന് ഉണക്കി എടുക്കുക. എന്നിട്ട് ഒരു കണ്ടെയ്‌നറിലാക്കി സൂക്ഷിക്കുക. അപ്പോൾ ഇനി വീട്ടാവശ്യത്തിനുള്ള കിസ്മിസ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply