എല്ലാവർക്കും ഏറെ ഇഷ്ടമാകുന്നത് ചിക്കൻ കറി വെക്കുന്നതിനേക്കാൾ ഫ്രൈ ആക്കുന്നത് ആയിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് സാദാരണ ചിക്കൻ ഫ്രയിൽ നിന്നും ഒരു വേറെയ്റ്റി ചിക്കൻ ഫ്രൈ പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ ചിക്കൻ ഈ രീതിയിൽ എങ്ങനെയാണ് ഫ്രൈ ആക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് ഫ്ളൈയിം ഓഫ് ചെയ്ത ശേഷം രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക.
ശേഷം ഒന്നര ടേബിൾ സ്പൂൺ മുളക്പൊടി,രണ്ട് ടേബിൾ സ്പൂൺ ചിക്കൻ മസാല,അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഇനി ഈ മസാലകൾ എല്ലാം കൂടി വറുത്തെടുക്കുക. അതിനു ശേഷം കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കൻ ഈ മസാലയിലേക്ക് ചേർത്ത് മിക്സാക്കുക. ഇനി ഫ്ളൈയിം ഓണാക്കിയ ശേഷം ഒരു അഞ്ചോ ആറോ ചെറിയ ഉള്ളി മുറിച്ചു ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു കറിവേപ്പില, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു കാൽ കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിച്ചെടുക്കുക.
ഇനി ഒരു മുക്കാൽ ഭാഗത്തോളം വെന്തു വന്ന ചിക്കൻ തുറന്നു വെച്ച് വെള്ളം വറ്റിച്ചെടുക്കുക. ഇനി നല്ല ഫ്രൈ അയി വരാൻ വേണ്ടീട്ട് കുറച്ചു കൂടി വെളിച്ചെണ്ണ വീഴ്ത്തി കൊടുക്കുക. ഇനി ഇടക്ക് ഇളക്കി മറിച്ചും തിരിച്ചുമിട്ട് ഫ്രൈ ആക്കി എടുത്താൽ മതിയാകും. ഈ സമയം ഫ്ളൈയിം ലോയിലേക്കിടാൻ മറന്നു പോകരുത്. ഇനി ഫ്രൈ ആയി വന്ന ചിക്കൻറെ മുകളിലേക് കുറച്ചു പച്ചമുളക് കൂടി കീറി ഇട്ടു കൊടുക്കുക.
അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ചിക്കൻ ഫ്രൈ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. ഇനിമുതൽ ചിക്കൻ ഈ രീതിയിൽ ഒന്ന് ഫ്രൈ ആക്കി നോക്കൂ. ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്. രാവിലെ ബ്രെക്ഫാറ്റിനും ടിന്നെറിനും കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാനും നല്ലൊരു റെസിപ്പിയാണ്. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും ഫോള്ളോ ചെയ്യാനും മറക്കല്ലേ.
