പണ്ട് കാലം മുതൽക്കേ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് അച്ചപ്പം. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി അച്ചപ്പം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം അര കിലോ പച്ചരി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം പച്ചരിയെ നല്ല പോലെ കഴുകി എടുക്കുക. എന്നിട്ട് വെള്ളത്തിലിട്ട് നാല് മണിക്കൂറോളം കുതിർത്തുക. ശേഷം കുതിർന്നു കിട്ടിയ അരിയെ ഒരു സ്ട്രെയ്നറിൽ ഇട്ട് വെക്കുക. എന്നിട്ട് അരി കുറെച്ചെയായി മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിക്കുക. നല്ല ഫൈൻ പൗഡറായി പൊടിച്ചെടുത്ത ശേഷം ഒരു അരിപ്പയിലിട്ട് അരിച്ചെടുക്കുക.
ശേഷം മിക്സിയുടെ ജാറിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു ഒഴിക്കുക. എന്നിട്ട് മുട്ടക്കൊപ്പം പത്തു പീസോളം ചെറിയ ഉള്ളി തൊലിച്ചതും, ഒരു ടേബിൾ സ്പൂൺ ചെറിയ ജീരകവും, ഒന്നര കപ്പ് ഷുഗർ, കാൽ ടീസ്പൂൺ ഉപ്പ്, ചേർത്ത് നന്നായി അടിച്ചെടുക്കുക. എന്നിട്ട് ഒരു വലിയ ബോളിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുക്കുക. ഇനി ഈ മിക്സിനൊപ്പം ഒരു കപ്പ് നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. ശേഷം ഒരു മൂന്നു കപ്പ് രണ്ടാം പാലും ചേർത്ത് കൊടുക്കുക. ഒരു തേങ്ങയാണ് പാലിനായി എടുത്തിട്ടുള്ളത്. ശേഷം ഈ മിക്സിലേക്ക് നേരത്തെ എടുത്തു വെച്ചിട്ടുള്ള പച്ചരി പൊടി ചേർത്ത് ഇളക്കുക.
ഇനി അര കിലോ മൈദയും കൂടി ചേർത്ത് കൊടുക്കുക. ശേഷം ദോശ മാവിന്റെ പരുവത്തിൽ കലക്കി എടുക്കുക. ഇനി മധുരം നോക്കിയ ശേഷം കുറവാണ് എങ്കിൽ അര കപ്പ് പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. ശേഷം ഒരു ടീസ്പൂൺ കറുത്ത എള്ളും, ഒരു ടീസ്പൂൺ കരിഞ്ജീരകവും, ചേർത്ത് ഇളക്കുക. അഞ്ചു കപ്പ് തേങ്ങാപ്പാലാണ് ഈ അച്ചപ്പതിന്റെ മാവ് കലക്കി എടുക്കാനായി വേണ്ടി വന്നത്. ഇനി പത്തു മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കാനായി വെക്കുക. ശേഷം അച്ചപ്പതിന്റെ അച്ചും കൂടി എണ്ണയിലിട്ട് ചൂടാക്കുക.
ഇനി നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള മാവിലേക്ക് ചൂടായി വന്ന അച്ചിനെ ഒരു പകുതി ഭാഗത്തോളം മുക്കുക. എന്നിട്ട് എണ്ണയിലേക്ക് വെച്ച് കൊടുക്കുക. എന്നിട്ട് തനിയെ അച്ചിൽ നിന്നും മാവ് വിട്ടു വരുന്നത് വരെ എണ്ണയിൽ അച്ചു താഴെ പാത്രത്തിൽ തട്ടാത്ത വിധം വെച്ച് കൊടുക്കുക. ഓരോ പ്രാവശ്യം മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ട് അച്ചപ്പം ഫ്രൈ ചെയ്തു എടുക്കുക. ആദ്യം എണ്ണയിലേക്ക് ഇട്ടത് ഒരു സൈഡ് മൂത്തു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അച്ചപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് അച്ചപ്പം തയ്യാറാക്കി നോക്കണേ.
