ചിക്കൻ മന്തി തോറ്റു പോകും മുട്ട മന്തി. പൊളി ടേസ്റ്റ്.

ചിക്കെൻ മന്തി കഴിക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണല്ലേ. എന്നാൽ പല റെസ്റ്റോറെന്റുകളിലും പല രീതിയിലാണ് മന്തി നമുക്ക് കിട്ടുന്നത്. എങ്ങനെ ആയാലും മന്തി കഴിക്കുവാൻ വളരെ സ്വാദിഷ്ടമായത് കൊണ്ട് തന്നെ എല്ലാവർക്കും ഇത് ഏറെ പ്രിയങ്കരം തെന്നെയാണ്. ഇന്ന് പരിചയപ്പെടുത്തുന്നത് മുട്ട വെച്ചിട്ട് നമുക്ക് മന്തി ഉണ്ടാക്കിയാലോ. അതെ വളരെടേസ്റ്റിയായിട്ടുള്ള മുട്ട മന്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു അഞ്ചു മുട്ട നല്ല പോലെ പുഴുങ്ങി എടുക്കുക.ഇനി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി,കാൽ ടീസ്പൂൺ മഞ്ഞൾപൊടി,അര ടീസ്പൂൺ കുരുമുളക് പൊടി,ഒരു കാൽ ടീസ്പൂൺ ഗരം മസാല,അര റ്റീസ്പൂണോളം ഉപ്പ്,ഇനി ഒരു ടീസ്പൂൺ സൺ ഫ്‌ളവർ ഓയിൽ രണ്ടു ടീസ്പൂൺ വെള്ളം ഇത്രയും ചേർത്ത് നല്ല പോലെ മിക്‌സാക്കി എടുക്കുക.

ഇനി മുട്ടയിലേക്ക് ഈ മസാല നല്ല പോലെ തേച്ചു പിടിപ്പിക്കുക. ഇനി ഒരു അര മണിക്കൂറോളം ഇത് റസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. അതിൽ അര കപ്പ് സൺ ഫ്ളവർ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ഒരു ചിക്കെൻ മാഗ്ഗി ക്യൂബ്,അര ടീസ്പൂൺ കുരുമുളക്,കാൽ ടീസ്പൂൺ വലിയ ജീരകം,കാൽ ടീസ്പൂൺ ചെറിയജീരകം,ഒരു ഉണക്ക നാരങ്ങാ,രണ്ട് കറുകപ്പട്ട,അഞ്ചു ഏലക്ക, അഞ്ചു ഗ്രാമ്പൂ,ഇത്രയും കൂടി ഓയിലിലേക്ക് ചേർത്ത് നല്ല പോലെ ഒന്ന് മൂപ്പിക്കുക. ഇനി ഒരു ചെറിയ സവാള നീളത്തിൽ അരിഞ്ഞതും കൂടി ഇതിലേക്ക് ചേർക്കുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് രണ്ട് പച്ചമുളക്, ഒരു ടീസ്പൂൺ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, ഇത്രയും ഒന്ന് മൂപ്പിച്ചെടുത്ത ശേഷം രണ്ട് തക്കാളിയുടെ പേസ്റ്റും കൂടി ചേർത്ത് നല്ല പോലെ മിക്‌സാക്കുക.

ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി,ഒരു ടേബിൾ സ്പൂൺ മുളക്പൊടി,അര ടീസ്പൂൺ ഗരം മസാല ഇനി ഇത്രയും കൂടി നല്ല പോലെ വഴറ്റിയ ശേഷം മസാല ചേർത്ത് ഇളക്കിയ മുട്ട ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇത് മസാലയുമായി ചേർത്ത് മിക്‌സാക്കുക. ഇനി വേവിച്ചു വെച്ചിട്ടുള്ള ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ചോറിനു നല്ല കളർ വേണം എന്നുണ്ടെങ്കിൽ കുറച്ചു മഞ്ഞൾപ്പൊടി, വെള്ളത്തിൽ കലർത്തി ചേർത്ത് കൊടുക്കുക. ഇനി ഒരു സ്‌മോക്കിങ് ഫ്ലേവറിനു വേണ്ടി ചാർക്കോൾ കത്തിച്ചെടുക്കുക.ഇനി അതിന്റെ മുകളിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്താലും മതിയാകും. ശേഷം പുക വരാൻ തുടങ്ങും അപ്പോൾ തന്നെ ഇത് ഒരു ഫോയിൽ പേപ്പർ ഉപയോഗിച്ച് ഇത് കവർ ചെയ്യുക.

ശേഷം പത്തു മിനിറ്റോളം ലോ ഫ്ളൈമിൽ വേവിച്ചെടുക്കുക. ഇത്രേ ഉള്ളൂ നമ്മുടെ മുട്ട മന്തി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. വളരെ സ്വാദാണ് കഴിക്കാൻ ചിക്കെൻ മന്തി പോലെ തന്നെയാണ് ഇതും. തീർച്ചയായും ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമാകും. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്ന് തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page