നമ്മുടെ എല്ലാവരുടെയും വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് മുട്ട. പല ടേസ്റ്റിയായ റെസിപ്പീസും മുട്ട കൊണ്ട് തയ്യാറാക്കാൻ കഴിയും, അപ്പോൾ ഇന്ന് നമുക്ക് മുട്ട വെച്ചിട്ട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പി പരിചയപ്പെട്ടാലോ. മുട്ട ബുർജിയാണ് ഇന്ന് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ കിടിലൻ റെസിപ്പി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി എണ്ണയിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക.
ശേഷം ഒന്ന് മൂത്തു വന്ന മിക്സിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞതും, മൂന്നു സവാള ചെറുതായി അരിഞ്ഞതും, ചേർത്ത് നന്നായി വഴറ്റുക. ഇനി മൂത്തു വന്ന സവാളയിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി എല്ലാം വാടി വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, അറ ടീസ്പൂൺ കുരുമുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് എല്ലാം കൂടി നന്നായി മൂപ്പിക്കുക. എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പും കൂടി മസാലയിലേക്ക് ചേർത്ത് ഇളക്കുക.
ഇനി നാല് മുട്ട പൊടിച്ചെടുക്കുക. ശേഷം മുട്ടയിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം മുട്ട ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ഇനി കൈ വിടാതെ മുട്ട നന്നായി ഇളക്കി എല്ലാ ഭാഗത്തേക്കും എത്തിക്കുക. മുട്ട പൊടിയായി വരുന്നത് വരെ മീഡിയം ഫ്ളൈമിലിട്ടു നന്നായി ഇളക്കി മൂപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട ബുർജി തയ്യാറായിട്ടുണ്ട്. ചോറിനൊപ്പവും പലഹാരങ്ങൾക്ക് ഒപ്പവും കഴിക്കാൻ ഏറെ സ്വാദാണ് ഈ റെസിപ്പിക്ക്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.
