ഇന്ന് നമുക്ക് പൊട്ടറ്റോ ഫ്രയ്ക്ക് ഒപ്പവും ചിക്കൻ ഫ്രയ്ക്ക് ഒപ്പവുമെല്ലാം കഴിക്കാൻ പറ്റിയ നല്ലൊരു ഗാർലിക് സോസ് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സോസ് പൊട്ടറ്റോ ഫ്രയ്ക്ക് ഒപ്പം കഴിക്കാൻ നല്ലൊരു സോസാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കോഴി മുട്ട എടുക്കുക. ശേഷം മുട്ടയുടെ വെള്ള ഭാഗം ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മുട്ടയുടെ വെള്ളയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി ഒന്ന് ചതച്ച ശേഷം ചേർത്ത് കൊടുക്കുക.
ശേഷം ഇതിലേക്ക് രണ്ട് നുള്ള് ഉപ്പും, മുക്കാൽ ടീസ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ വിനാഗിരിയും, ചേർക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടിയും കൂടി ചേർത്ത് കൊടുക്കുക. ശേഷം അര കപ്പ് സൺ ഫ്ലാവർ ഓയിൽ കുറെച്ചെയായി ഈ മിക്സിലേക്ക് ചേർത്ത് അടിച്ചെടുക്കുക. മുപ്പത് സെക്കൻഡ് വീതം കറക്കിയെടുക്കുക. എന്നിട്ട് എല്ലാ ഓയിലും ചേർത്ത് നല്ല പോലെ ക്രീം രൂപത്തിൽ ആക്കി അടിച്ചെടുക്കുക.
ശേഷം നല്ല തിക്കായ ക്രീമായി വന്നാൽ ഒരു പാത്രത്തിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്പൈസിയായ തൂം തയ്യാറായിട്ടുണ്ട്. ചിക്കനൊപ്പവും പൊട്ടറ്റോ ഫ്രയ്ക്ക് ഒപ്പവും അങ്ങനെ എല്ലാത്തിനൊപ്പവും കഴിക്കാൻ ഈ ഗാർലിക് സോസ് വളരെ ടേസ്റ്റിയാണ്.
കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു സോസാണ് ഇത്. എല്ലാവരും ഉറപ്പായും ഈ സോസ് ട്രൈ ചെയ്തു നോക്കണേ. വ്യത്യസ്തമായ രുചിയിലുള്ള ഒരു ഒന്നൊന്നര ടേസ്റ്റിലുള്ള സോസാണ് ഇത്. പുളിയും, ഉപ്പും, പഞ്ചസാരയുമെല്ലാം ഒരേ അളവിലാണ് ഇതിൽ ചേർത്തിട്ടുള്ളത്. അത് കൊണ്ട് തന്നെ എല്ലാവർക്കും ഈ സോസ് വളരെ ഇഷ്ടമാകും.
