നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് ചില്ലി ചിക്കൻ. എന്നാൽ ഇതേ രുചിയിൽ ഫിഷ് ചില്ലി ഉണ്ടാക്കി നോക്കിയാലോ. വളരെ ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഈ ഫിഷ് ചില്ലിയും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. ചില്ലി ഫിഷ് തയ്യാറാക്കാനായി ചൂര മീനാണ് എടുത്തിട്ടുള്ളത്. ശേഷം മീനിനെ നല്ല പോലെ കഴുകി സ്‌കോയാർ ഷെയ്പ്പിൽ മുറിക്കുക.
ശേഷം മീനിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നേകാൽ ടീസ്പൂൺ മുളക്പൊടി, ഒരു പകുതി നാരങ്ങയുടെ നീരും, ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ മൈദയും, ഒരു ടേബിൾ സ്പൂൺ കോൺഫ്ലോറും, അര ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്ത് ഇളക്കുക.
ശേഷം അര മണിക്കൂറോളം മീനിനെ ഫ്രിഡ്ജിലേക്ക് മാറ്റി റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു പാനിൽ ഇത് മുങ്ങികിടക്കാൻ പാകത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഈ മസാല തേച്ചു വെച്ചിട്ടുള്ള മീൻ ചേർത്ത് ഫ്രൈ ആക്കി എടുക്കുക. രണ്ട് സൈഡും മൂത്തു വന്നാൽ ഫ്രൈ ചെയ്തു കോരി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ചു ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ഒഴിക്കുക.
എന്നിട്ട് അതിലേക്ക് അഞ്ചു പീസ് വെളുത്തുള്ളി അരിഞ്ഞതും, കുറച്ചു പച്ചമുളക് ചെറുതായി അരിഞ്ഞതും, ചേർത്ത് വഴറ്റുക. ഇനി വാടി വന്ന മിക്സിലേക്ക് രണ്ട് സവാള നാലായി കൊത്തിയരിഞ്ഞ ശേഷം ഓരോ ഇതളുകളായി ഇളക്കി ഫിഷ് ചില്ലിയിലേക്ക് ചേർക്കുക. ശേഷം സവാളയും ഒന്ന് വഴറ്റിയ ശേഷം ഒരു കപ്പ് ക്യാപ്‌സിക്കം ചേർത്ത് ഇളക്കുക. ഇനി ഇതെല്ലാം ഒന്ന് വാദി വന്നാൽ രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും, ഒരു ടേബിൾ സ്പൂൺ സോയ സോസും, ഒരു ടേബിൾ സ്പൂൺ റെഡ് ചില്ലി സോസും, ചേർത്ത് നന്നായി മിക്‌സാക്കുക.
ശേഷം ഫ്രൈ ആക്കി വെച്ച ഫിഷ് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു ബൗളിലേക്ക് ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലോർ കുറച്ചു വെള്ളത്തിൽ കലക്കിയ ശേഷം ഈ ഫിഷ് ചില്ലിയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം കുറച്ചും കൂടി ഗ്രേവി വേണം എന്നുണ്ടെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ഇളക്കുക. ഇനി ഇതെല്ലാം കൂടി വറ്റി വരുമ്പോൾ ഒരു ടീസ്പൂൺ വിനാഗിരിയും, അര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കുക. ശേഷം ഒരു മിനിറ്റോളം എല്ലാം കൂടി യോജിപ്പിച്ച ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ചില്ലി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഫിഷ് ചില്ലി തയ്യാറാക്കി നോക്കണേ.
