മധുരം കഴിക്കാൻ തോന്നുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ഒരു സ്വീറ്റാണ് ലഡ്ഡു. എന്നാൽ ഈ ലഡ്ഡു എങ്ങനെ കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ വീട്ടിൽ ഉണ്ടാക്കിയാലോ. അതിനായി നുറുക്ക് ഗോതമ്പാണ് എടുത്തിട്ടുള്ളത്. ശേഷം ഒരു കപ്പ് നുറുക്ക് ഗോതമ്പ് എടുക്കുക. ഇനി നല്ല പോലെ കഴുകി എടുക്കുക, എന്നിട്ട് ഗോതമ്പിനെ വെള്ളം തോർന്നു കിട്ടാനായി ഒരു അരിപ്പയിലിട്ട് വെക്കുക. ശേഷം ഒരു പാനിലേക്ക് ഈ നുറുക്ക് ഗോതമ്പിനെ മാറ്റുക. എന്നിട്ട് നല്ല പോലെ ഒന്ന് ചൂടാക്കി എടുക്കുക.
ശേഷം ചൂടാക്കി എടുത്ത ഗോതമ്പിനെ ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം മൂന്ന് ടീസ്പൂൺ റവ കൂടി ചേർക്കുക. ശേഷം നല്ല പോലെ പൊടിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് നാല് ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു ഉണക്കമുന്തിരി ചേർത്ത് വറുക്കുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് ഒരു കപ്പ് ( 250 ml ) പാൽ ഒഴിക്കുക. എന്നിട്ട് ലോ ഫ്ളൈമിലിട്ടു നല്ല പോലെ ഇളക്കുക.
ശേഷം ചൂടായി പാലിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടി ചേർക്കുക. ശേഷം അര കപ്പ് അളവിൽ ഡെസിക്കേറ്റഡ് കോക്കനട്ട് എടുക്കുക. ശേഷം ലോ ഫ്ളൈമിലിട്ടു പാലിലേക്ക് ഈ തേങ്ങാ ചേർത്ത് ഇളക്കുക. ശേഷം പൊടിച്ചു വെച്ചിട്ടുള്ള നുറുക്ക് ഗോതമ്പ് മിക്‌സും കൂടി പാലിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഇതിനൊപ്പം മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് കുറച്ചു എടുത്തു ഉരുട്ടി നോക്കുക. ലഡുവിന്റെ ഷെയ്പ്പിൽ ഉരുട്ടി എടുക്കാൻ കഴിയുന്നുണ്ട് എങ്കിൽ ഇതാണ് പരുവം. ശേഷം ഫ്ളയിം ഓഫ് ചെയ്യുക.
എന്നിട്ട് നേരത്തെ നെയിൽ വറുത്തെടുത്ത കിസ്മിസ് കൂടി ലഡ്ഡു മിക്സിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് ലഡുവിന്റെ ഷെയ്പ്പിൽ ഓരോന്നായി ഉരുട്ടി എടുക്കുക. എല്ലാ മിക്‌സും ഇതുപോലെ ഉരുട്ടി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് കൊണ്ട് തയ്യാറാക്കിയ ലഡ്ഡു റെഡിയായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ലഡ്ഡു തയ്യാറാക്കി നോക്കണേ. കടയിൽ നിന്നും വാങ്ങുന്ന ലഡുവിനേക്കാൾ ഇരട്ടി രുചിയാണ് ഈ ലഡ്ഡുവിന്. വിശേഷം ദിവസങ്ങളിലൊക്കെ ഇങ്ങനെ ലഡ്ഡു തയ്യാറാക്കി സെർവ് ചെയ്യാൻ മറക്കല്ലേ.
