മുട്ടയും ഉരുളക്കിഴങ്ങും കൊണ്ട് അടിപൊളി ഈവനിംഗ് സ്നാക്ക്.

ഈ ഓണത്തിന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ഈവെനിംഗ്‌ സ്നാക്ക് ഉണ്ടാക്കിയാലോ. മുട്ടയും ഉരുളക്കിഴങ്ങും ചേർത്തിട്ടാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത്. അതിനായി മൂന്നു ഉരുളകിഴങ്ങ് വേവിച്ച ശേഷം തൊലി കളഞ്ഞു ഗ്രെറ്റ് ചെയ്തെടുക്കുക. എന്നിട്ട് ഒരു മീഡിയം സൈസിലുള്ള സവാള ചെറുതായി ചോപ്പ് ചെയ്തു എടുക്കുക. ഇനി ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ഗ്രെറ്റ് ചെയ്തത് ചേർത്ത് മിക്‌സാക്കുക. ഇനി കുറച്ചു വെളുത്തുള്ളി കൂടി ചോപ്പ് ചെയ്തത് ചേർത്ത് കൊടുക്കുക.

ഇനി രണ്ട് പച്ചമുളകും, കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും, ഒരു ടീസ്പൂൺ വറ്റൽമുളക് പൊടിച്ചത്, കാൽ ടീസ്പൂൺ കുരുമുളക് പൊടിച്ചതും, ആവശ്യത്തിന് ഉപ്പും, കുറച്ചു മല്ലിയിലയും, ചേർത്ത് കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക. ഇനി പുഴുങ്ങി വെച്ചിട്ടുള്ള മുട്ട നാലായി കീറി വെക്കുക. ശേഷം ഉരുളകിഴങ്ങ് മിക്സ് കൈ കൊണ്ട് ഉരുട്ടി പരത്തിയെടുക്കുക. ഇനി അതിന്റെ ഉള്ളിലേക്ക് ഓരോ മുട്ട വീതം വെച്ച് പൊതിഞ്ഞെടുക്കുക.

ഇനി നാലു ടേബിൾ സ്പൂൺ മൈദാ വെള്ളത്തിൽ കലക്കി എടുക്കുക. ശേഷം കുറച്ചു ബ്രെഡ് പൊടിയും എടുക്കുക. ഇനി ഓരോ സ്നാക്കും മൈദപ്പൊടിയിൽ കോട്ട് ചെയ്തു ബ്രെഡ് പൊടിയിൽ പൊതിഞ്ഞു നല്ല ചൂടായി വന്ന എണ്ണ മീഡിയം ഫ്ളൈമിൽ ആക്കിയ ശേഷം ഓരോന്നായി ഇട്ടു ഫ്രൈ ആക്കി എടുക്കുക. വളരെ ടേസ്റ്റിയായ സ്നാക്കാണ് ഇത്. ഈ സ്നാക്ക് എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഉപ്പും മുളകും എന്ന യൂട്യൂബ് ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page