ചെകുത്താന്റെ പ്രണയം 4

ഓട്ടോയിൽ ഇരുന്നു കൊണ്ട് അലീന തുടങ്ങി കഥ ചോദിക്കൽ…
“നീ…എന്നതാടി കാട്ടി കൂട്ടിയത്….എന്ത് തേങ്ങാക്കൊല കിട്ടാനാ…നിൻ്റെ പേര് പറഞ്ഞു കൊടുത്തു പരിചയ പെടുത്തിയ…അതിൻ്റെ ആവശ്യം ഉണ്ടായിരുന്നോ”

“പിന്നേ…എന്തായാലും..എന്നെ അറിയണം…അറിയാതെ ഇരിക്കാൻ പാടില്ലാ…എന്തായാലും നന്നായി…ഇങ്ങനെ എങ്കിലും കാണാം പറ്റി” ചുണ്ടിൽ പ്രണയം ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു

“എൻ്റെ ചാച്ചൻ എങ്ങനെ…ഇഷ്ടായാ നിനക്ക്” അലീന അവളുടെ തോളിൽ കയ്യിട്ടു ചോദിച്ചു…

“ആയി… തിടമ്പ് എടുത്ത് നിൽകുന്ന കൊമ്പനെ പോലെ ഉണ്ട്…” അമ്മു പറഞ്ഞു

“അപ്പോ നീ ആരാ പിടി ആനയോ…കണ്ടാലും തോന്നും…മറ്റെ ജയറാം സിനെമിയലെ ലക്ഷ്മി കുട്ടി ആനയെ പോലെ ഉണ്ട് നീയും…ഉണ്ടച്ചി” അവളുടെ കവിളിൽ വലിച്ച് പറഞ്ഞു…

“പോടീ…ഞാൻ പാപ്പാൻ ആണ്…ആനയെ തളച്ചു വളച്ച്  ഒ ടിക്കാൻ പോകുന്ന പാപ്പാൻ” അമ്മു പറഞ്ഞു….

“നമുക്ക് കാണാം….ഇത്രയും പറഞ്ഞു കൊണ്ട് അലീന…ഓട്ടോ ചേട്ടനോട് പറഞ്ഞു
“ചേട്ടാ ഇവളെ മംഗലം വീട്ടിലേക്ക് ഒന്ന് ഇറക്കി വിട്ടെക്…….. പിന്നേ എന്നെ അടുത്ത സ്റ്റോപ്പിൽ…”

അമ്മുവിനോട് യാത്ര പറഞ്ഞു ഓട്ടോയിൽ നിന്ന് ഇറങ്ങി…..അലീന ബസ് സ്റ്റോപ്പിൽ കാത്തു നിന്നു…

രാത്രി…. ക്വാറിയിലെ പണിക്കാർ ചെക്കന്മാർ തന്നെ ചെകുത്താനെ സണ്ണിയുടെ വീട് മുറ്റത്തേക്ക് കൊണ്ട് വന്നു നിർത്തി…താക്കോലും അവൻ്റെ കയ്യിൽ കൊടുത്തു…
സണ്ണി കുറച്ച് നേരം വണ്ടിയെ നോക്കി നിന്നു…10 വർഷങ്ങൾക്ക് ശേഷം വീണ്ടും വണ്ടി ഓടിക്കുന്ന  സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല….

രാത്രി അത്താഴം കഴിക്കുമ്പോ…. സണ്ണി പറഞ്ഞു ” അമ്മച്ചിയെ നമ്മുടെ ജയൻ്റെ വീട്ടിൽ ഇത് വരെ….ഒന്ന് പോയിട്ടില്ല… അവൻ്റെ കല്യാണം കഴിഞ്ഞു…ഇതുവരെ  അവൻ്റെ പെമ്പറന്നോത്തിയെ ഒന്ന് കണ്ടിട്ടില്ല….”

പ്ലറ്റിലേക് ചോർ എടുത്ത് ഇട്ടു കൊണ്ട് പറഞ്ഞു അവൻ…
“അപ്പോ അവൻ്റെ 3 പിള്ളേരെ നീ കണ്ടോ….മറിയ ചിരിയോടെ പറഞ്ഞു

“ഇല്ലാ അമ്മച്ചിയെ…ഇതിൻ്റെ ഇടയിൽ അവൻ്റെ വീട്ടിൽ പോകാൻ ഒന്നും സമയം ഒത്തില്ല…കുട്ടികളെ കാണണം …എന്തെങ്കിലും വാങ്ങി കൊടുക്കണം..
പാവം എനിക് വേണ്ടി എന്തൊക്കെ കഷ്യപെട്ടത് ആണ്….ഇന്ന് ഈ ചെകുത്താൻ പോലും ഈ മുറ്റത്ത് ഇരിക്കുന്നത് അവൻ കാരണമാ” സണ്ണി പറഞ്ഞു

“ശെരിയാണ്…..അവനും എനിക് ഇപ്പൊ നിന്നെ പോലെയാ….പിന്നെ സണ്ണി…അമ്മച്ചി ഒരു കൂട്ടം പറഞ്ഞാ ദേഷ്യം തോന്നരുത്” അവൻ്റെ പ്ലേറ്റ്ലേക് ഒരു വറുത്ത മീൻ കൂടി വെച്ച് കൊടുത്ത് മറിയ ഇരുന്നു…

“എന്നതാ…ആദ്യം അമ്മച്ചി പറയ്… എന്നിട്ട് ഞാൻ ആലോചിക്കാം” മീൻ കഴിച്ചു കൊണ്ട് അവൻ പറഞ്ഞു…

“നമ്മുടെ കറിയാച്ചൻ ഇല്ലെ…അങ്ങേരുടെ ഒരു മകൾ ഉണ്ട്…. നാഴ്സറി ടീച്ചർ ആണ്…35 വയസ്സ് ആയിട്ടും അതിൻ്റെ കെട്ട് ഇതുവരെ ശെരി ആയിട്ടില്ല…..കാണാൻ കുഴപ്പം ഒന്നും ഇല്ല…പക്ഷേ അവർക്ക് പുരയിടവും സ്ഥലം ഒന്നും ഇല്ല ഡാ….പാവങ്ങൾ ആണ്….
റാണി മോൾ പറഞ്ഞു നിന്നോട് ഒന്ന് സൂചിപ്പിച്ചു നോക്കാൻ…മറിയ മത്തായിയെ കൂടി ഒന്ന് നോക്കി അവൻ്റെ മുകത്തേക് നോക്കി

“അതിന് ഞാൻ എന്ത് ചെയ്യാനാ…അമ്മച്ചി…ഞാൻ ബ്രോക്കർ പണി ഒന്നും ചെയ്യുന്നില്ല” സണ്ണി വലിയ ഒരു ഉരുള വായിൽ വെച്ച് കൊണ്ട് പറഞ്ഞു..

“അതല്ല…നിനക്ക് ..നിനക്ക് കല്യാണം കഴിച്ചൂടെ ആ കൊച്ചിനെ” അമ്മച്ചി പ്രതീക്ഷയോടെ ചോദിച്ചു…

സണ്ണി കുറച്ച് നേരം മിണ്ടാതെ നിന്നു…
“അമ്മച്ചി….തന്തയെ  കൊന്നവന് ആണ് ഈ സണ്ണി…വലിയ കുടുംബ പേര് മാത്രമേ എനിക് ഉള്ളൂ…എനിക് ഒരു കുടുംബ ജീവിതം ഉണ്ടായാലും അത് ഒരിക്കലും ശേരിയാവില്ല…ഇന്ന് അല്ലെങ്കിൽ നാളെ ഞാൻ ഒരു കുറ്റവാളി ആണ് എന്ന് മുദ്ര കുത്തി കൊണ്ടിരിക്കും….പിന്നെ ഇതെല്ലാം  അറിഞ്ഞു കൊണ്ട് ജീവനിൽ കൊതി ഉള്ള ഏത് പെണ്ണ് എൻ്റെ കൂടെ ജീവിക്കാൻ വരാൻ ആണ്…അഥവാ വന്നാലും അമ്മച്ചി പറഞ്ഞ പോലെ  അവരുടെ വീട്ടിലെ ഗതികേട് കൊണ്ടായിരിക്കും…ഒരു വിവാഹ ജീവിതം ഒന്നും മനസ്സിൽ ഇല്ല അമ്മച്ചി….ഇനി അമ്മച്ചി എന്നോട് ഇത് പറയരുത്…ഇതിലും നല്ല ഭാഷയിൽ പറയാൻ എനിക് അറിയാൻ മേല…അടുത്ത പ്രാവശ്യം ഇത് തന്നെ വീണ്ടും പറഞ്ഞ എൻ്റെ സ്വഭാവം തന്നെ  ചിലപ്പോ മാറും” ഭക്ഷണം മുഴുവൻ ആകാതെ സണ്ണി അവിടെ നിന്നും കസേര വലിച്ച് ഇട്ടു കയ്യും കാലും കഴുകി…പുറത്തേക് ഇറങ്ങി…

മറിയ വിഷമത്തോടെ അവൻ കഴിച്ച പ്ലേറ്റ് നോക്കി ഇരുന്ന്
“ഞാൻ പറഞ്ഞതല്ലേ കൊച്ചെ…അവൻ വന്നു കേറിയ ഉടനെ കല്യാണം പറഞ്ഞു ബുദ്ധിമുട്ട് ആകിപ്പിക്കേണ്ട എന്ന്….അവൻ്റെ മനസ്സ് നൊന്തു കാണും..ഇനി ഇപ്പൊ നേരെ കള്ള് ഷാപ്പിൽ ആവും പോയിട്ട് ഉണ്ടാവുക….ഇനി നട്ട പാതിരാ ആവും അവൻ കയറി വരാൻ….”മത്തായി പറഞ്ഞു..

“ഞാൻ…ഞാൻ എൻ്റെ വിഷമം കൊണ്ട് പറഞ്ഞതാ…അവൻ ഒരു പെണ്ണും…കുട്ടികളും വേണം എന്ന് ഞാൻ ആഗ്രഹിച്ചു…അത് ഇപ്പൊ ഒരു വലിയ തെറ്റായി പോയോ…എൻ്റെ കർത്താവേ എൻ്റെ കണ്ണ് അടയുന്ന മുൻപ് അവൻ്റെ കുഞ്ഞിനെ താലോലിക്കാൻ ഉള്ള ഒരു യോഗം എനിക് തരണേ” മുൻപിൽ ഉള്ള കർത്താവിൻ്റെ പ്രതിരൂപം നോക്കി അവർ പ്രാർത്ഥിച്ചു….

ക്ലാസ്സ് റൂമിൽ ഇരുന്നു വമ്പൻ കത്തി അടി ആയിരുന്നു…. അലീനയു അമ്മുവും…
“ഇന്ന് നിൻ്റെ ഡേവിസ് സാർ ൻ്റ് ക്ലാസ്സ് ആണ്…അടങ്ങി ഇരുന്നോ” അമ്മു അലീനയുടെ ചെവിയിൽ പിടിച്ചു പറഞ്ഞു

അലീന 3 വർഷം ആയി ഡേവിഡ് നേ വായനോക്കി ഇരിക്കുന്നു..പക്ഷേ ഇതുവരെ പുള്ളി ഗൗനിച്ചില്ല…
ഫൈനൽ ഇയർ ആയ സ്ഥിതിക്ക്…കോളജ് തീരുന്ന മുൻപ് propose ചെയ്യും എന്ന വാശിയിൽ ആണ്  അലീന…

Answer Sheet ആയിട്ടാണ് ക്ലാസ്സിൽ ഡേവിഡ് വന്നിരുന്നത്….എല്ലാവരുടെയും പേര് വിളിച്ചു തന്നെ paper കൊടുക്കുന്നുണ്ട്….

“മിസ്സ് അലീന” അവൻ ഉറക്കെ വിളിച്ചു
അലീന പതുകെ എഴുന്നേറ്റ്..
“താൻ ഇപ്രാവശ്യവും ഫെയിൽ ആണ്…ഈ സപ്ലി ഓക്കേ എപ്പൊ എഴുതി എടുക്കാൻ ആണ്” ഡേവിഡ് ദേഷ്യത്തോടെ ചോദിച്ചു…

“ഈ കൊല്ലം…അല്ലെങ്കിൽ അടുത്ത കൊല്ലം..ഉറപ്പായി തീർക്കും സാർ”അലീന കുലീന ഭാവത്തിൽ പറഞ്ഞു

“കാശ് ഉള്ളതിൻ്റെ ഷോ ആണ് അലീന…..ഈ കൊല്ലം പാസ്സ് ആവണം എന്ന് ഇല്ലെ…എന്നും എൻ്റെ മുഖം കണ്ട് ഇരുന്ന മതിയോ തനിക്ക്” കുറച്ച് പുച്ഛവും ദേഷ്യവും ചേർത്ത് പറഞ്ഞു

“എന്നും ഈ മുഖം കാണാൻ ആണല്ലോ..ഞാൻ തന്നെ കെട്ടി വീട്ടിൽ അടങ്ങി ജീവിക്കാൻ പ്ലാൻ ഇടുന്നത്” പതുക്കെ അമ്മുവിനെ തോണ്ടി പറഞ്ഞു

“എന്താടോ പിറു പിറുത് പറയുന്ന…sit down”ദേഷ്യത്തോടെ അലീനye നോക്കി പറഞ്ഞു

“അമൃത….താനും കൂടുതൽ സന്തോഷം കാണിക്കണ്ട…. കൂട്ടുകാരിക്ക് കിട്ടിയ മർക്കിൽ നിന്ന് ഒരു 2 മാർക് കൂടുതൽ ഉള്ളത് കൊണ്ട് നീ പാസ്സ് ആയി….. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെ ആണ് നിങ്ങളുടെ കാര്യം….എന്തായാലും ഇപ്രാവശ്യം താൻ പാസ്സ് ആയി” ഡേവിഡ് paper’ അമ്മുവിന് കൊടുത്ത്…

അലീന വേഗം അത് എടുത്ത് നോക്കി
“എവിടെ… എവിടെ ആടി…നി എന്നെ പറ്റിച്ചു  കൂടുതൽ എഴുതിയത്…ഒരേ പോലെ കോപ്പി അടിച്ചിട്ട്….”അലീന ദേഷ്യത്തോടെ  ഓരോ പേപ്പർ പരതി നോക്കി

“ഞാൻ. നിൻ്റെ അതേ പോലെ തന്നെയാ എഴുതിയ” അമ്മു വിഷമത്തോടെ പറഞ്ഞു

“ഇത് ഇയാള് മനഃപൂർവം എനിക് ഇട്ട പണി ആണ്….നിനക്ക് 2 മാർക് കൂട്ടി ഇട്ടു…അതും ഞാൻ എഴുതിയ അതേ പോലെ എഴുതിയിട്ട്….എനിക് 2 മാർക് കുറച്ച് തോൽപ്പിച്ച്….ദുഷ്ടൻ” ദേഷ്യത്തോടെ  അലീന പറഞ്ഞു…

“ഇനി എന്താ ചെയ്യാ…” അമ്മു ചോദിച്ചു..
“എന്ത് ചെയ്യാൻ….” അടുത്തത് പഠിച്ച് പാസ്സ് ആവാൻ നോക്കാ….
അലീന പറഞ്ഞു….

വൈകുന്നേരം ബസ്  സ്റ്റോപ്പിൽ ഇരിക്കുക ആയിരുന്നു രണ്ടുപേരും….
ചെകുത്താൻ അവരുടെ മുന്നിലൂടെ പോകുന്നത് രണ്ട് പേരും കണ്ട്…മുന്നോട്ട് എടുത്ത വണ്ടി അതുപോലെ തന്നെ നിർത്തി….

അമ്മുവിൻ്റെ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങി….തൻ്റെ കള്ളി മുണ്ട് മടക്കി കുത്തി അവൻ ലോറിയിൽ നിന്ന് ഇറങ്ങി….
“പൊടി മോളെ” ഉറക്കെ വിളിച്ച് കൊണ്ട് അവൻ ഇറങ്ങി…

“സ്കൂൾ വിട്ടോ കുഞ്ഞേ” അവളുടെ അടുത്തേക്ക് സ്നേഹത്തോടെ അവൻ വന്നു…
അവൻ്റെ ചോദ്യം കേട്ട് രണ്ട് പേർക്കും ചമ്മൽ തോന്നി
“സ്കൂൾ അല്ല ചാച്ചാ…ഇപ്പൊ ഡിഗ്രീ ഫൈനൽ ഇയർ ആണ്” അലീന പതുക്കെ അവൻ്റെ ചെവിയിൽ പറഞ്ഞു

“എന്നാലും നീ എനിക് എൻ്റെ പൊടി തന്നെയാ…നി ഒന്നും തിന്നുന്നില്ലെ ആകെ ക്ഷീണിച്ചു കോലു പോലെ ആയി…ഒന്നും കഴിക്കുന്നില്ല നീ….അതുകൊണ്ട് ആണ്” അവളുടെ തലയിൽ തലോടി അവൻ  പറഞ്ഞു

അമ്മു അവനെ തന്നെ നോക്കി നിന്നു…അവളെ വാത്സല്യത്തോടെ ചേർത്തി നിർത്തുന്ന പോലെ തന്നെ ഇനി എന്നെങ്കിലും നിർത്തുമോ….കണ്ണുകൾ അവൻ്റെ ശരീരം മുഴവനും ഓടി നടക്കുന്നു…
സണ്ണി അവളെ നോക്കി

“എൻ്റെ കുഞ്ഞിൻ്റെ കൂടി നീ എടുത്ത് തിന്നുണ്ടോ ഡീ….” അമ്മുവിൻ്റെ ഉരുണ്ട ശരീര പ്രകൃതി നോക്കി അവൻ ദേഷ്യത്തോടെ പറഞ്ഞു

“ഞാൻ..ഞാൻ..ഒന്നും ആരുടെയും കഴിക്കാറില്ല” ദേഷ്യത്തോടെ അമ്മു തല തിരിച്ചു

സണ്ണി ആദ്യമായി ഒരു പുഞ്ചിരി ചുണ്ടിൽ വന്നു….ആരും ശ്രദ്ധിച്ചാൽ പോലും മനസ്സിൽ ആകാത്ത പുഞ്ചിരി….

“വാ…പൊടി മോളെ….ചാച്ചൻ എന്തെങ്കിലും വാങ്ങി തരാ… സേതുവിൻ്റെ കടയിൽ നല്ല പഴംപൊരി കിട്ടും” അവളുടെ കയ്യും പിടിച്ച് റോഡ് ക്രോസ് ചെയ്യാൻ വേണ്ടി അവൻ നിന്നു..

അലീന ഇതെല്ലാം ആസ്വദിച്ചു..ഒരു അച്ഛൻ്റെ സ്നേഹത്തോടെ ഉള്ള അവൻ്റെ പരിഗണനയിൽ അവൻ്റെ കയ്യിൽ തൂങ്ങി… റോഡ് മുറിക്കാൻ ആയി നിന്നു…പാവം കൂടെ ഉള്ള അമ്മുവിനെ അറിയാതെ മറന്നു പോയി….

അമ്മുവിന് ആകെ ഒറ്റ പെട്ട പോലെ തോന്നി പോയി …..തന്നെ ഒന്ന് നോക്കുക പോലും ചെയുന്നില്ല…അവർ ചാച്ചൻ മരുമകളും മാത്രം…അറിയാതെ കണ്ണ് നിറഞ്ഞു പോയി….

രണ്ട് അടി റോഡ് ക്രോസ് ചെയ്തപ്പോൾ തന്നെ സണ്ണി തിരിഞ്ഞു നോക്കി
“നിന്നേ ഇനി ഞാൻ പ്രതികിച്ച് വിളിക്കണോ”അവൻ ഉറക്കെ അലറി…

അമ്മുവിന് ചെറിയ ഒരു സന്തോഷം തോന്നി..അവരുടെ പിന്നാലെ ശ്രദ്ധിച്ച് റോഡ് മുറിച്ച് കടയിൽ കയറി..
രണ്ട് പേരെയും  ഒരു ബെഞ്ചിൽ ഇരിക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു…
“സേതു ഏട്ടാ….3 ചായ…. പിന്നേ 3 പഴം പൊരി” ഇത്രയും പറഞ്ഞു അവരുടെ oppositte ബെഞ്ചിൽ അവൻ ഇരുന്നു…

അമ്മു സൈലൻ്റ് ആയി ഇരിക്കുന്ന കണ്ടപ്പോൾ..അലീന വെറുതെ അവളെ തോണ്ടി…” എന്നാ പറ്റി????

“മിണ്ടാതെ പോക്കൊ…ഒരു പഴംപൊരി കണ്ടപ്പോ എന്നെ ഒറ്റക്ക് ആകി പോയില്ലേ നീ” അമ്മു ദേഷ്യത്തിൽ പറഞ്ഞു

“അത് …പെട്ടന്ന് പഴം പൊരി ഓർത്തപോ…ഞാൻ കരുതി നീ പിന്നിൽ ഉണ്ട് എന്നു ” അലീന  ഇളിച്   കൊണ്ട് പറഞ്ഞു….
അമ്മു അവളെ ഒന്ന് കൂർപ്പിച്ചു നോക്കി…കൂടുതൽ ഒന്നും പറയാൻ നിന്നില്ല….

റേഡിയോയില് പാട്ട് മുഴങ്ങി
🎶 വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ
ഓമനേ പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു
മൂകമാം എന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം🎶🎶

പാട്ടിന് അനുസരിച്ച് താളം പിടിക്കുന്ന അവൻ്റെ ചെറു വിരലും….പഴം പൊരിയുടെ എണ്ണ ആയ അവൻ്റെ കൊമ്പൻ മീശയെ കയ്യ് കൊണ്ട് തുടച്ച് ഒതുക്കാൻ നോക്കുന്ന അവനെ ഇമ ചിമ്മാതെ നോക്കി നിന്നു അവള്…. ഏറെ പ്രണയതോടെയ്….

അവൻ അറിയാതെ അവളുടെ ഭാഗത്തേക്ക് ദൃഷ്ടി പായിച്ചതും കണ്ടൂ..തന്നെ നോക്കി നിൽകുന്ന അവളെ…

“എന്താ ഡീ…ഇനിയും വേണോ” അവൻ ഉറക്കെ ചോദിച്ചു…

“വേണ്ട..വേണ്ട” പതുക്കെ പറഞ്ഞു അമ്മു
“എന്താ നിൻ്റെ അമ്മാവൻ ഇങ്ങനെ അലറുന്നത്… എപ്പൊ കണ്ടാലും അലർച്ച ആണ്…പതുക്കെ പറയാൻ അറിഞ്ഞൂടെ” അമ്മു അലീണയുടെ ചെവിയിൽ പറഞ്ഞു

“അത് manufacturing ഡിഫക്റ്റ് ആണു മോളെ…എൻ്റെ വല്യപ്പച്ചൻ്റെ സൗണ്ടും ഇതുപോലെ ആണ് എന്നാ മമ്മി പറഞ്ഞ….തൊണ്ടയിൽ JBL speaker വെച്ച പോലെ  ആണ് ഇവരുടെ ഓക്കേ ശബ്ദം …..”
അമ്മു  എല്ലാം കേട്ട് പതുക്കെ മൂളി കൊടുത്തു…

ചായ കുടിച്ച ശേഷം അവൻ തന്നെ രണ്ടു പേരെയും road cross ചെയ്യിപ്പിച്ചു ബസ് സ്റ്റോപ്പിൽ നിർത്തി…അലീനയ്യുടെ അടുത്ത് എന്തൊക്കെ തമാശ ഓക്കേ ചെവിയിൽ പറഞ്ഞു…അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു..അവൻ ലോറിയിൽ കയറി…
അമ്മുവിനെ ഒന്ന് നോക്ക് കൂടി ചെയ്തില്ല…

ഹൃദയം ഒരുപാട് വേദനിക്കുന്നു…സ്നേഹിക്കുന്ന ആളുടെ ദൃഷ്ടി പോലും നമ്മളിൽ പതിയാതെ പോകുന്നത് ഒരു വലിയ ദുഃഖം തന്നെ ആയി അവൾക് തോന്നി…
ചെകുത്താൻ നീങ്ങി പോകുന്നത്.. നിറ കണ്ണുകളോടെ നോക്കി നിന്നു…
വളയം പിടിച്ചിരുന്ന അവൻ്റെ കണ്ണുകളും കണ്ടിരുന്നു.. side മിററിൽ തൻ്റെ വണ്ടിയെ ഉറ്റു നോക്കുന്ന കരിമിഴികളെ

തുടരും

Leave a Reply

You cannot copy content of this page