ചെകുത്താന്റെ പ്രണയം 18

*ചെകുത്താന്റെ പ്രണയം 18*

ചുണ്ടിൽ ഒന്ന് കൂടി സണ്ണി അമർത്തി നോക്കിയ കണ്ട് ജയൻ വീണ്ടും പൊട്ടി ചിരിച്ചു.

എന്താ  കോപ്പേ നിൻ്റെ പ്രശ്നം….സണ്ണി അലറി

“എന്നാലും എൻ്റെ സണ്ണി കുട്ടാ…എനിക് ഇപ്പോഴും കണ്ട കാഴ്ച വിശ്വസിക്കാൻ പറ്റുന്നില്ല…എന്തോ ചെറി പഴം കഴികുന്നാ പോലെയാ പെണ്ണ് നിൻ്റെ ചുണ്ട് പിടിച്ചു വലിച്ച് കടിച്ചു പൊട്ടിച്ചത്…കണ്ട് നിന്ന എനിക് തന്നെ എന്തോ പോലെ ആയി…ഇന്ന് വേഗം എൻ്റെ പെണ്ണിൻ്റെ അടുത്ത് പോവണം” ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

“വൃത്തികേട് പറയല്ലേ….അവൻ്റെ ഒരു സൂക്കേട്…ഇനി ഇതിൻ്റെ പിന്നാലെ എന്തൊക്കെ പുകിൽ ആവുമോ എന്തോ….അവളുടെ തന്ത അറിയണ്ട…അറിഞ്ഞാൽ ഇനി അത് മതി… സണ്ണി ദേഷ്യത്തിൽ പറഞ്ഞു…ഒരു ഗ്ലാസ്സ് കൂടി മദ്യം കുടിച്ചു…

“പക്ഷേ ..എടാ.. അന്ന് നിൻ്റെ ചുണ്ടും ഇതുപോലെ പൊട്ടിയില്ലെ… അന്ന് നിനക്ക്  കുടിച്ച് ബോധം ഇല്ലാതെ റാണിയുടെ വീട്ടിൽ കിടന്നപ്പോൾ… നീ അവസാനം ആയി കണ്ടത് അമൃതയെ അല്ലേ…അവള് അല്ലേ നിന്നെ മുറിയിൽ കൊണ്ട് ആക്കിയത്…അപ്പോ അന്ന്…അവള് നിന്നെ കേറി ഉമ്മിച്ചോ?? ജയൻ കാര്യമായി ചോദിച്ചു

സണ്ണിയും ആലോചിച്ചു…ശെരിയാണ് തന്നെ മുറിയിൽ കൊണ്ട് പോയി കിടത്തിയത് ഇവൾ ആണ്…പക്ഷേ ബാകി ഒന്നും ഓർമ കിട്ടുന്നില്ല…ആലോചിക്കുമ്പോൾ…ചെറുതായി അവള് തൻ്റെ ചുണ്ടിൻ്റെ അടുത്തേക്ക് വന്ന് കടിക്കുന്ന ഒരു മങ്ങിയ ദൃശ്യം മനസ്സിൽ വരുന്നു…
കണ്ണ് അടച്ചിരുന്നു സണ്ണി..വേഗം കണ്ണ് തുറന്നു….

“അതേ…അതും അവളുടെ പണി തന്നെയാ” സണ്ണി ദേഷ്യത്തിൽ പറഞ്ഞു

“എടാ… പൊട്ടാ ഒരു പെണ്ണ് കയറി ഉമ്മ വെച്ചു ചുണ്ട് പൊട്ടിച്ചു എടുത്ത്…എന്നിട്ടും പോലും മനസ്സിൽ ആവാത്ത പൊട്ടൻ….” ജയൻ കാര്യമായി പറഞ്ഞു

“എനിക്…എനിക് എങ്ങനെയാ അറിയാന..എനിക് ഇതൊക്കെ ആദ്യം ആയിട്ടാണ്…ഇന്ന് തൻ്റെ  എൻ്റെ ഹൃദയം കിടന്നു പട പട അടിച്ചത് എനിക് മാത്രമേ അറിയൂ… അപ്പോഴാ അവളുടെ ഉറക്കത്തിൽ കിടന്നു ഒരു ഉമ്മ….” സണ്ണി പറഞ്ഞു..

“എടാ…. കൊച്ചിനെ കണ്ടാൽ അറിയാം അതിന് ശെരിക്കും നിന്നെ ഇഷ്ടം ആണ് തോന്നുന്നു….നിന്നെക്കാൾ ഒരുപാട് നല്ലത് അവൾക് കിട്ടും…എന്നിട്ടും നിന്നെ വേണം എന്ന് വാശി പിടിച്ച് എങ്കിൽ…..ജയൻ അവനെ നോക്കി ചോദിച്ചു…

“കഴപ്പ്…അത്ര തന്നെ… ചുണ ഉള്ള ആണ് ഒരുത്തനെ കണ്ടപ്പോൾ അവൾക് അങ്ങ് മൂത്ത്..എന്നെക്കാൾ നല്ലത് കണ്ടാൽ അപ്പോ അങ്ങോട്ട് ചാടി പോയിക്കൊളും…അല്ലാതെ ഈ പ്രായത്തിൽ തോന്നുന്ന പൊട്ടതരത്തിന്  നീ കൂടി വളം വെച്ച് കൊടുക്ക്” സണ്ണി പറഞ്ഞു…

“അറിയില്ല…എന്തോ എനിക് അവളുടെ കരച്ചിലും പറച്ചിലും കണ്ടപ്പോൾ നിന്നോട് എന്തോ ട്രു ലവ് ആണ് എന്ന് തോന്നി പോയി” ജയൻ കളി ആയി പറഞ്ഞു

“പിന്നേ ട്രൂ ലവ്…..വയസ്സ് നാൽപത് അടുക്കാൻ ആയി…..ഞാനും അവളുടെ തന്തയും തമ്മിൽ പോലും ഒരു 10 വയസ്സ് തികച്ചു വ്യത്യാസം കാണില്ല…അപ്പോഴാ എന്നോട് പ്രേമം…മുടിയും  രോമവും വരെ നരക്കാൻ തുടങ്ങി…ഇതിൻ്റെ ഇടയിൽ ഇനി അവളെ പ്രേമിച്ച് മരം ചുറ്റി കളിക്കണോ ഞാൻ” സണ്ണി പറഞ്ഞു

“എടാ..നര എല്ലാം ഇപ്പൊ എല്ലാവർക്കും ഉണ്ട്….നിന്നെക്കാൾ 2 വയസ് ഇളയത ഞാൻ..എനിക് നരയും ഉണ്ട് കഷണ്ടിയും ഉണ്ട്…പ്രായം ഒന്നും എൻ്റെ ശരീരത്തിനും മനസ്സിനും ഭാധിച്ചിട്ടില്ല…..എൻ്റെ കെട്ടിയോൾടെ അടുത്ത് ചോദിച്ചു നോക്ക്..ഞാൻ ഇപ്പോഴും പുലി ആണ് എന്ന് പറയൂ….” ജയൻ അവനെ നോക്കി പറഞ്ഞു

“ഒന്ന് പോടാ…. ” സണ്ണി അവനെ നോക്കി ചെറിയ ചിരി ചിരിച്ചു ഒരു ബീഫ് എടുത്ത് വായിൽ ഇട്ടു…

“അതേ…നീ ഇവിടെ  ഒറ്റക്ക് ഇരുന്നോ..നിനക്ക് പിന്നെ പെണ്ണും വേണ്ട കുട്ടിയും വേണ്ട…എൻ്റെ പെണ്ണ് അവിടെ കാത്തു ഇരിക്ക ആവും…സമയം 10.30 കഴിഞു..വാച്ചിൽ നോക്കി പറഞ്ഞു കൊണ്ട് സണ്ണി എഴുന്നേറ്റ് നടന്നു…

“ഡാ…. ആ പെണ്ണിൻ്റെ നടു പോളിക്കരുത്…ചെന്ന് ആക്രാന്തം കാണിച്ചു” സണ്ണി ഉറക്കെ പറഞ്ഞു

“ആ നീ  എന്നെങ്കിലും ഒന്ന് കെട്ടുമല്ലോ… അപ്പോ അറിയാം നിൻ്റെ ആക്രാന്തം….നിനക്ക് എൻ്റെ അത്ര പോലും കൺട്രോൾ കിട്ടും തോന്നുന്നില്ല സണ്ണിയെ…..” ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു….

“അങ്ങനെ ഒരുത്തി ഉണ്ടെങ്കിൽ…ഞാൻ കൺട്രോൾ ഒന്നും   ചെയ്യുകേല…..എൻ്റെ പെണ്ണ് അല്ലേ ” സണ്ണി  മദ്യത്തിൻ്റെ ആലസ്യത്തിൽ മറുപടി പറഞ്ഞു…

“ഇത് തന്നെയാ പറഞ്ഞത്..നിൻ്റെ ഉള്ളിൽ കിടക്കുന്ന ഒരു  പീടകൻ ഉണ്ട്…അതിനെ നീ പുറത്ത് വരാതെ ഒളിപ്പിച്ചു വെക്കുന്ന കാര്യം എനിക് അല്ലേ അറിയൂ” ജയൻ  പോവുന്ന പോക്കിൽ പറഞ്ഞു…

“വീട്ടിൽ പോടാ…*** മോനെ” സണ്ണി ഉറക്കെ വിളിച്ചു പറഞ്ഞു…

ജയൻ പിന്നെ അവിടെ നിന്നില്ല…ഒറ്റ ഓട്ടം ആയിരുന്നു…

####

വീട്ടിൽ എത്തിയ ശേഷം അമ്മുവിന് ഒട്ടും സമാധാനം ഉണ്ടായിരുന്നില്ല…കരഞ്ഞു കരഞ്ഞു കണ്ണ് വീർത്തൂ…

അലീന അവളെ സപ്പോർട്ട് ചെയ്ത് തന്നെയാണ് വീട്ടിൽ കൊണ്ട് ആക്കിയത്..പക്ഷേ എവിടെയോ ഒരു പ്രതീക്ഷ കുറവ്…

പിറ്റെ ദിവസം ഒന്നുകൂടി സണ്ണിയെ പോയി നേരിട്ട് കാണണം എന്ന് അമ്മു ഉറപ്പിച്ചു…
#####

ക്വാറിയില്  കല്ല് വെട്ടി ഇടുന്ന തിരക്കിൽ ആയിരുന്നു സണ്ണി…ജയൻ ലോഡ് എല്ലാം  ലോറിയിൽ കയറ്റി വെക്കുക ആയിരുന്നു…
ഒരു സ്കൂട്ടി താഴെ വന്നു നിൽകുന്ന കണ്ടു്…
അലീന യുടെ കൂടെ അമ്മുവും താഴെ മുകളി നിൽകുന്ന ഇവരെ നോക്കി നിന്നു…
..
ജയൻ ഇവരെ കണ്ടപ്പോൾ തന്നെ നെഞ്ചില് കയ്യ് വെച്ച്…

“എടാ…സണ്ണിയെ ഇങ്ങ് വന്നേ”ജയൻ അവനെ വിളിച്ചു…

വിയർപ്പ് തുടച്ചു കൊണ്ട്…അവൻ അവൻ്റെ അടുത്തേക്ക് വന്നു…
“ദാ കിടക്കുന്നു നിൻ്റെ കാമുകി…ഒപ്പം നിൻ്റെ പൊടി കുഞ്ഞും” ജയൻ പറഞ്ഞു

“ഇവളെ ഞാൻ ഇന്ന്” ദേഷ്യത്തിൽ താഴേക്ക് ഇറങ്ങാം നിന്ന അവനെ പിടിച്ചു വെച്ച് ജയൻ
“വെറുതെ ദേഷ്യപ്പെട്ട് ഒരു പ്രശ്നം ഉണ്ടാക്കാൻ നിൽക്കരുത്….അവൾക് ഇന്നലെ തന്നെ ആവശ്യത്തിന് നീ കൊടുത്തത് ആണ്…നീ മര്യാദയുടെ ഭാഷയിൽ…കുറച്ച് സ്നേഹത്തോടെ പറഞ്ഞു മനസ്സിൽ ആകാൻ നോക്ക്…കേട്ടോ???

സണ്ണി അവനെ നോക്കി മൂളി…
താഴേക്ക് ഇറങ്ങി വരുന്ന സണ്ണിയെ രണ്ട് പേരും കണ്ടൂ…
അമ്മു പേടിച്ച് കൊണ്ട് അലീനയുദേ കയ്യിൽ പിടിച്ചു…

വിയർത്ത് ഒലിച്ചു … കരുവാളിച്ച മുഖം ആയിരുന്നു അവൻ്റെ ….താഴെ ഉള്ള പണിക്കാരുടെ ഷെഡിൽ നിന്നും ഒരു ജഗ് വെള്ളം എടുത്ത് അവൻ അവരുടെ നേരെ വന്നു…മുഖം കഴുകി …തൻ്റെ മുണ്ടിൻ്റെ ഒരറ്റം കൊണ്ട് തന്നെ തുടച്ചു…

അമ്മുവും അലീന യു ശ്വാസം പിടിച്ചു നോക്കിനിന്നു…

“എന്നാ…” അവൻ കുറച്ച് മയത്തിൽ ചോദിച്ചു
അലീനക്കും അമ്മുവിന് ചെറിയ ഒരു ആശ്വാസം തോന്നി…..

“അമ്മു…അവൾക് സംസാരിക്കണം…ഇന്ന് അവസാനം ആയിട്ട്..പിന്നെ ഉണ്ടാവില്ല..”അലീന പറഞ്ഞു..

സണ്ണി അമ്മുവിനെ നോക്കി….ചുറ്റും ഉള്ള പണിക്കർ എല്ലാവരും ഇവരെ നോക്കുന്ന കണ്ട് അവൻ അവളോട്  പറഞ്ഞു..

“എൻ്റെ പിന്നാലെ വാ… ഇവിടെ എല്ലാവരും നോക്കുന്നുണ്ട്..” സണ്ണി ചുറ്റും നോക്കി അവളോട് പറഞ്ഞു

അമ്മു സണ്ണിയുടെ പിന്നാലെ നടന്നു…ആരും ഇല്ലാത്ത ഒരു ഭാഗത്ത് അവൻ നിന്നു…ചുറ്റും വെറും പൊട്ടി പൊളിഞ്ഞു കിടക്കുന്ന പാറ കഷ്ണങ്ങൾ മാത്രം…

“ഇനി പറ” സണ്ണി ഗൗരവത്തിൽ ചോദിച്ചു..

“എനിക് ..എനിക് ഇഷ്ടമാണ് നിങ്ങളെ… അന്ന് നിങൾ ഈ നാട്ടിൽ നിന്ന് പോലീസ് വണ്ടിയിൽ പോവുമ്പോൾ… അന്ന് കേറി കൂടിയ ആണ് എൻ്റെ മനസ്സിൽ” അമ്മു പറഞ്ഞു കൊണ്ട് അവനെ നോക്കി..

“അന്ന്…. അന്ന് നീ ഉണ്ടായിരുന്നോ കവലയിൽ”അവൻ ആകാംക്ഷയിൽ ചോദിച്ചു

“ഉണ്ടായിരുന്നു…ഇയാള് തെറ്റ് കാരൻ അല്ല എന്നും..സാഹചര്യം ആണ് ഇല്ല ഇങ്ങനെ ആക്കിയത് എന്ന് എല്ലാം അറിയാം…ആദ്യം ഒരു ടീനേജ് ഇഷ്ടം ആയി തന്നെ ആണ് ഞാൻ കരുതിയ…പക്ഷേ പിന്നെ പിന്നെ ഞാൻ പ്രണയിച്ചു പോയി ഇച്ഛാ…..ജയിലിൽ നിന്ന് വരാൻ വേണ്ടി ഞാൻ നേരാത്ത നേർച്ച ഇല്ലാ…എൻ്റെ പ്രാർത്ഥന കൂടി ഉണ്ട്..നിങ്ങളുടെ ശിക്ഷ കുറഞ്ഞു നിങൾ നേരത്തെ വന്നതിൻ്റെ പിന്നിൽ” നിറഞ്ഞ കണ്ണുകൾ ശെരിക്കും അവനെ കൊത്തി വലിക്കുന്ന പോലെ…പറഞ്ഞ വാക്കുകൾ എല്ലാം സത്യം ആണ് എന്ന പോലെ..പക്ഷേ എന്തോ ഉൾവലിക്കുന്നൂ

“അന്ന് നിനക്ക് ഇത്ര പ്രായം കാണും” സണ്ണി ചോദിച്ചു
“ഞാൻ..എനിക്… പത്തു വയസ്സ്…”, അമ്മു വിറച്ച് കൊണ്ട് പറഞ്ഞു

“എനിക് 28 ആയിരുന്നു പ്രായം…” പുച്ഛത്തോടെ സണ്ണി പറഞ്ഞു

“അതിന്…അതിന് എന്താ..നിങ്ങളോട് 10 വയസ്സ് ഉള്ള എന്നെ സ്നേഹിക്കാൻ അല്ല പറഞ്ഞത്….20 വയസ്സ് ഉള്ള എന്നെ ആണ്…ശാരീരികമായും മാനസികമായും ഞാൻ ഇപ്പൊ ഒരു സ്ത്രീ ആണ്.. അത് എന്ത് കൊണ്ട് നിങൾ അംഗീകരിക്കുന്നില്ല” ദേഷ്യത്തിൽ അമ്മുവിൻ്റെ മൂക്ക് ചുവന്നു പോയി…

“എനിക് മനസ്സ് ഇല്ലടി…നിന്നെ പെണ്ണ് ആയിട്ട് കാണാൻ…ഒന്നാമത് എനിക് നിന്നെ കാണുമ്പോൾ ഒരു കുട്ടിയെ പോലെ ആണ് തോന്നുന്നത്…പിന്നെയാ…നിന്നെ പെണ്ണ് ആയി കാണാൻ” സണ്ണി വീണ്ടും പുച്ഛം

“എന്താ..എന്താ..നിങ്ങളുടെ മനസ്സിൽ വേറെ ആരെങ്കിലും” അമ്മു വീണ്ടും കരഞ്ഞു കൊണ്ട് ചോദിച്ചു

“സണ്ണിയുടെ മനസ്സിൽ ഇതുവരെ ഒരു പെണ്ണ് ഉണ്ടായിട്ടില്ല….ഇനി ഉണ്ടാവും ഇന്ന് എനിക് തോന്നുന്നുമില്ല…എന്നെ ആദ്യമായി കേറി പിടിച്ച പെണ്ണ് നീ ആണ്… ആ ഒരു ക്രെഡിറ്റ് നിനക്ക് തരാം…എന്തായാലും നിൻ്റെ ധൈര്യം സമ്മതിച്ചു… ആണ് ഒരുത്തനെ കേറി പിടിച്ചു ഉമ്മ വെക്കുന്ന രീതി…നല്ല കുടുംബം തന്നെ” സണ്ണി ഒരു പ്രത്യക താളത്തിൽ പറഞ്ഞു….

“ഞാൻ നിങ്ങളെ ഉമ്മ വെച്ചിട്ട് ഉണ്ടെങ്കിൽ …അത് ഇത്ര നാളും എൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന പ്രണയം ആയിരുന്നു…അത് നിങ്ങളെ മാത്രമേ ഈ അമ്മു ചെയ്തിട്ട് ഉള്ളൂ…എൻ്റെ ആണ് എന്ന് എനിക്ക് തോന്നിയ കൊണ്ട്…പിന്നെ ഞാൻ നിങ്ങളെ ഉമ്മ വെച്ചപ്പോൾ…ആദ്യം തന്നെ നിങൾ എന്താ പ്രതികരിക്കാതെ നിന്നത്…കുറച്ച് നേരം നിങ്ങളും അത് ആസ്വദ്ധിച്ചില്ല എന്ന് പറയാൻ പറ്റോ????

സണ്ണി അവളുടെ ചോദ്യത്തിന് മുന്നിൽ പതറി പോയി…വെറും നിമിഷങ്ങൾ മാത്രം താൻ ശേരികും  അവളിൽ അടിമ പെട്ട് പോയിരുന്നു….അവൻ അറിയാതെ അവൻ്റെ ചുണ്ടിൽ കയ്യ് തൊട്ട് നോക്കി…
അവനെ തന്നെ തുറിച്ചു നോക്കി നിൽക്കുക ആയിരുന്നു അമ്മു…
സ്ഥലകാല ബോധം വീണ്ടെടുത്ത സണ്ണി അവൾക് മറുപടി നൽകി..
” പിന്നേ ഉമ്മിക്കാന് പറ്റിയ മുതൽ…ഒന്ന് പോടീ…..ഇന്നലെ നീ ജീവനോടെ പോയത് നിൻ്റെ തന്തക്ക് മോൾ ഒന്ന് അല്ലേ ഉള്ളൂ കരുതി ആണ്….പിന്നെ മാന്യമായി ആണ് ഈ പറയുന്ന….എനിക് ഒരിക്കലും നിന്നെ പ്രണയിക്കാൻ കഴിയില്ല…എനിക് പ്രായം ഒരു വിഷയം തന്നെയാണ്…അല്ലാതെ നിൻ്റെ ജാതിയും മതവും പണവും പേടിച്ചിട്ട് അല്ല ഞാൻ നിന്നെ വേണ്ട വെക്കുന്ന….വേണം എന്ന് തോന്നിയാൽ കിളി കുഞ്ഞിനെ റാഞ്ചുന്ന പോലെ നിന്നെ കൊണ്ട് പോയി കുടുംബം നടത്തി കാണിക്കാൻ സണ്ണി ക്ക് പറ്റും….പക്ഷേ നിന്നോട് എനിക് ഒരു വികാരവും തോന്നുന്നില്ല… എൻ്റെ ജീവിതത്തിൽ എനിക് ഇനി ഒരു പെണ്ണ് ഇല്ലാ…അതുകൊണ്ട് മോൾ അച്ഛൻ പറയുന്ന പോലെ കല്യാണം കഴിച്ചു ഈ നാട്ടിൽ നിന്ന് പോ…..”സണ്ണി പറഞ്ഞു തീർത്തു..

അമ്മുവിൻ്റെ എല്ലാ പ്രതീക്ഷകളും കാറ്റിൽ പറന്നു പോയി…
അവനെ നോക്കി നിന്നു …അവനും തന്നെ നോക്കി കണ്ണീർ പൊഴിയുന്ന പെണ്ണിനെ നോക്കി…

“ഞാൻ…പോട്ടെ.. ” ഇടറിയ ശബ്ദത്തിൽ അമ്മു ചോദിച്ചു

“ശ്രദ്ധിച്ചു പോ..നിലത്ത് മുഴുവനും…പാറ കല്ല് ആണ്” വേറെ എങ്ങോ നോക്കി സണ്ണി പറഞ്ഞു….

അമ്മു പതുക്കെ നടക്കാൻ തുടങ്ങി…കരഞ്ഞു കലങ്ങിയ കണ്ണുമായി നിലത്ത് കാണുന്ന കാഴ്ചകൾ എല്ലാം മങ്ങുന്ന പോലെ…
പെട്ടന്ന് കാൽ വഴുകി വീഴാൻ പോയതും…സണ്ണി അവളെ ഇടുപ്പിൽ പിടിച്ചു ബാലൻസ് ചെയ്തു്

“ശ്രദ്ധിക്കാൻ പറഞ്ഞ അല്ലേ കൊച്ചെ….കാൽ എങ്ങാനും മുറിഞ്ഞ…നല്ല രസാവും” അവൻ പറഞ്ഞു…

അമ്മു അവൻ്റെ കാപ്പി ചുണ്ടിലെ മുറിവ് പതുക്കെ തൊട്ട് നോക്കി..
സണ്ണി ഒന്ന് പതറി പോയി…അവൻ്റെ കൈ അവളുടെ ഇടുപ്പിൽ ഒന്ന് കൂടി മുറുകി…

“എന്നെ ഇനി മറക്കാതെ ഇരിക്കാൻ കിട്ടിയ സമ്മാനം അല്ലേ ഇത്” അമ്മു പതിയെ ചോദിച്ചു….

“നിനക്ക് ഇങ്ങനെ സമ്മാനം തന്നു പോയാൽ മതിയല്ലോ….ബാകി ഉള്ളവരുടെ അവസ്ഥ അറിയില്ലല്ലോ…” സണ്ണി പതുക്കെ പല്ല് കടിച്ചു പറഞ്ഞു…

“ഞാൻ…ഞാൻ ഒരു ശല്യം ആയി അല്ലേ….”അമ്മു വീണ്ടും അവൻ്റെ ചുണ്ടിൽ പിടിച്ചു അമര്ത്തി…

സണ്ണി ഒന്ന് കണ്ണു ചുളുക്കി….

“നീയേ..വേഗം വിട്ടോ…എനിക് പറയാൻ ഉള്ളത് എല്ലാം ഞാൻ വളരെ മയത്തിൽ തന്നെ നിനക്ക് പറഞ്ഞു മനസ്സിൽ ആകി തന്നിട്ട് ഉണ്ട്…ഇനി കാണുമ്പോൾ ഇങ്ങനെ ഒരു സംസാരം നമ്മുടെ ഇടയിൽ പാടില്ല…കാണാതെ ഇരിക്കാൻ ഞാൻ ശ്രമിക്കാം” ഇത്രയും പറഞ്ഞു കൊണ്ട് സണ്ണി അവളിൽ നിന്നും അകന്നു..

മുണ്ട് മടക്കി കുത്തി  നടന്നു പോകുന്ന സണ്ണിയെ അമ്മു നിറ കണ്ണുകളോടെ നോക്കി

തുടരും

Leave a Reply

You cannot copy content of this page