ഇന്ന് നമുക്ക് ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്ക് റെസിപ്പി പരിചയപ്പെട്ടാലോ. വെറും മിനിറ്റുകൾ കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്നു സവാള സ്ലൈസായിട്ട് മുറിച്ചെടുക്കുക. ശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഒരു ഉരുളകിഴങ്ങ് ഗ്രേറ്റ് ചെയ്തതും, ഒരു പച്ചമുളക് അരിഞ്ഞതും, ചെറിയ കഷ്ണം ഇഞ്ചിയും, കുറച്ചു കറിവേപ്പിലയും ചേർത്ത് മിക്‌സാക്കുക.
എന്നിട്ട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടേബിൾ സ്പൂൺ മുളക്പൊടിയും, ആവശ്യത്തിനുള്ള ഉപ്പും, അര കപ്പ് അരിപ്പൊടിയും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി കൈ കൊണ്ട് നല്ല പരുവത്തിൽ അമർത്തി കുഴച്ചെടുക്കുക. ഇനി കൈ കൊണ്ട് ഉരുട്ടി എടുക്കുന്ന പരുവം വരെ ഇതിനെ കുഴക്കുക. എന്നിട്ട് ഓരോ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ സ്‌നാക്കിനെ ഫ്രൈ ചെയ്തു കോരുക.
അപ്പോൾ വളരെ ടേസ്റ്റിയായ മിനിറ്റുകൾ കൊണ്ട് ചെയ്തെടുക്കാനും പറ്റുന്ന നല്ലൊരു സ്നാക്ക് റെസിപ്പിയാണ് ഇത്. ഷീ ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. വൈകുന്നേരങ്ങളിലെ ചായക്കുള്ള നല്ലൊരു സ്നാക്കാണ്. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.
