പേരക്കയും പാലും കൊണ്ട് രുചികരമായ മിൽക്ക് ഷേക്ക് മിനിറ്റുകൾക്കുള്ളിൽ

മിക്കവാറുമുള്ള എല്ലാ വീടുകളിലും കാണുന്ന ഒരു ഫ്രൂട്ടാണ് പേരക്ക. എന്നാൽ ഈ പേരക്ക കൊണ്ട് രുചികരമായ മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിലുള്ള മിൽക്ക് ഷേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്നു പേരക്ക നല്ല പോലെ കഴുകി ചെറുതായി അരിഞ്ഞെടുക്കുക.

ഇനി അരിഞ്ഞു വെച്ചിട്ടുള്ള പേരക്ക ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. എന്നിട്ട് അതിലേക്ക് മൂന്നു ടേബിൾ സ്പൂൺ പഞ്ചസാരയും, അര ലിറ്റർ പാൽ ഒന്ന് ഐസാക്കി എടുത്തതും കൂടി ഈ ജാറിലേക്ക് ചേർക്കുക. ശേഷം കുറച്ചു ഐസ് ക്യൂബ്‌സും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പോലെ അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മിക്സിനെ ഒന്ന് അരിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ മിൽക്ക് ഷേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. പേരക്ക വെച്ചിട്ട് തയ്യാറാക്കിയ ഈ മിൽക്ക് ഷേക്ക് നല്ല ടേസ്റ്റാണ് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page