വീട്ടിലുള്ള നാലു ചേരുവകൾ കൊണ്ട് രുചികരമായ പുഡ്ഡിംഗ് മിനിറ്റുകൾക്കുള്ളിൽ

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പുഡ്ഡിംഗ് പരിചയപ്പെട്ടാലോ. വളരെ വ്യത്യസ്തമായതും എന്നാൽ വീട്ടിലുള്ള ചേരുവകൾ കൊണ്ട് ചെയ്തെടുക്കാനും പറ്റുന്ന നല്ലൊരു സ്പെഷ്യൽ പുഡിങ്ങാണ് ഇന്ന് കാണിക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം ടേസ്റ്റിയായ ഈ പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി അര ലിറ്റർ പാൽ ഒരു പാനിലേക്ക് ചേർക്കുക. ശേഷം ആറ് ടേബിൾ സ്പൂൺ അളവിൽ പഞ്ചസാരയും, ഒരു നുള്ളു ഉപ്പും, അര ടീസ്പൂൺ അളവിൽ വാനില എസ്സെൻസും, ഒരു ടീസ്പൂൺ നെയ്യും, അര കപ്പ് അളവിൽ കോൺ ഫ്ലോറും ചേർത്ത് നന്നായി മിക്‌സാക്കുക.

ഇനി അടുപ്പിലേക്ക് വെച്ച ശേഷം തിളപ്പിച്ച് കുറുക്കി എടുക്കുക. കൈ വിടാതെ ഇളക്കുവാൻ മറക്കരുതേ. ശേഷം ഒരു മിനിറ്റോളം കുറുക്കി എടുത്ത ശേഷം നെയ് തടകി വെച്ചിട്ടുള്ള ട്രേയിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുക്കുക. ഇനി ചൂടാറി വന്ന മിക്സിനെ അര മണിക്കൂറോളം ഫ്രിഡ്ജിലേക്ക് മാറ്റുക. ഇനി രണ്ട് ക്യാരറ്റ് പുറം തൊലി കളഞ്ഞു റൌണ്ട് ഷെയ്പ്പിൽ മുറിച്ചെടുക്കുക. ഇനി ഒരു പാനിൽ ഈ ക്യാരറ്റും കുറച്ചു വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഇനി വെന്തു വന്ന ക്യാരറ്റിനെ ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് വെള്ളമൊന്നും ചേർക്കാതെ പേസ്റ്റുപോലെ അരച്ചെടുക്കുക.

ഇനി ഈ പേസ്റ്റിനെ ഒരു പാനിലേക്ക് മാറ്റുക. ശേഷം അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ഇനി നാല് ഏലക്കായും, അര കപ്പ് പഞ്ചസാരയും, ചേർത്ത് ഇളക്കുക. ഇനി മെൽറ്റായി വന്ന പഞ്ചസാരയെ ഇളക്കി വറ്റിച്ചെടുക്കുക. ഇനി നാല് ടേബിൾ സ്പൂൺ കോൺഫ്ളവറിൽ കുറച്ചു വെള്ളം ചേർത്ത് മിക്‌സാക്കിയ ശേഷം ഇത് അതിലേക്ക് ചേർത്ത് ഇളക്കുക. ഇനി അര ഗ്ലാസ് വെള്ളവും കൂടി ചേർത്ത് നന്നായി ഇളക്കുക. ഇനി നല്ല പോലെ തിളച്ചു വന്നതിനു ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം നേരത്തെ തണുക്കാൻ വെച്ചിട്ടുള്ള പുഡിങ്ങിന്റെ മുകളിലേക്ക് ഈ ക്യാരറ്റ് മിക്സ് ചേർത്ത് കൊടുക്കുക.

ഇനി ഫ്രിഡ്ജിലേക്ക് വെച്ച് സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ക്യാരറ്റ് പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റാണ് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സുമിസ് ടേസ്റ്റി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page