ഇടയ്ക്കെങ്കിലും പായസം കഴിക്കാൻ കൊതിയുള്ളവരാണ്
നമ്മളോരോരുത്തരും. എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന പായസമായിരിക്കും നമുക്കെല്ലാം ഇടയ്ക്കിടെ തയ്യാറാക്കാൻ സൗകര്യമുള്ളത്. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വീട്ടിൽ എപ്പോഴും കാണുന്ന പാലും ചെറുപയറും കൊണ്ട് തയ്യാറാക്കുന്ന വളരെ ടേസ്റ്റിയായ ഒരു പായസം തയ്യാറാക്കിയാലോ. വീട്ടിൽ എപ്പോഴും കാണുന്ന ചേരുവകൾ മാത്രം മതിയാകും ഈ പായസം തയ്യാറാക്കാൻ. പായസം തയ്യാറാക്കാനായി ഒരു കപ്പ് ചെറുപയർ നല്ലപോലെ കഴുകി എടുക്കുക.
ശേഷം കഴുകിയെടുത്ത ചെറുപയറിനെ ഒരു കുക്കറിലേക്ക് മാറ്റുക.
ശേഷം പയറിലേക്ക് നാല് കപ്പ് വെള്ളവും ചേർത്ത് കൊടുക്കുക. എന്നിട്ട്
ആറു വിസിൽ വരുന്നതു വരെ പയർ വേവിച്ചെടുക്കുക. ശേഷം വെന്തുവന്ന പയറിനെ ഒന്ന് ഉടച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് പശുവിൻപാൽ ഒഴിക്കുക. ശേഷം ഉടച്ചെടുത്ത പയറിനെ ഫ്ളയിം ഓണാക്കി തിളപ്പിക്കുക. ഇനി പയർ തിളച്ചുവന്നാൽ ഒരു കപ്പ് പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം പയറിനെ നല്ലപോലെ വേവിച്ചെടുത്ത ശേഷം ഒരു ടീസ്പൂൺ ജീരകം പൊടിച്ചതും, ഒരു ടീസ്പൂൺ ഇഞ്ചി ഉണക്കി പൊടിച്ചതും, ഒരു ടീസ്പൂൺ പഞ്ചസാരയും ഏലയ്ക്കയും കൂടി ഒരുമിച്ചു ചേർത്ത് പൊടിച്ച പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം എടുത്ത് വെച്ചിട്ടുള്ള പശുവിൻപാൽ പകുതിയോളം ചേർത്ത് ഇളക്കുക. ശേഷം പാലും ചേർത്ത് കുറുകി വരുമ്പോൾ ബാക്കി എടുത്തു വെച്ചിട്ടുള്ള പാലും കൂടി ചേർത്തു കൊടുക്കുക. ശേഷം രണ്ടാമത്തെ പാലും ചേർത്ത് പാകത്തിന് കുറുകിവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു ചട്ടിയിൽ കുറച്ച് നെയ്യ് ചൂടാക്കി എടുക്കുക. ശേഷം ചൂടായ നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്മിസും തേങ്ങാക്കൊത്തും വറുത്ത് പായസത്തിൽ ചേർക്കുക. ശേഷം ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം സെർവ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പാലും ചെറുപയറും കൊണ്ട് തയ്യാറാക്കിയ പായസം തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു പായസമാണിത്. ഇടക്കൊക്കെ ഈ രീതിയിൽ പായസം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
