നമ്മളിൽ മിക്കവാറും പേരും ഗരം മസാല കടയിൽ നിന്നും വാങ്ങാറല്ലേ പതിവ്. എന്നാൽ ഒട്ടും തന്നെ കുത്തൽ ചുവയില്ലാത്ത ഗരം മസാല എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ആറ് ടേബിൾ സ്പൂൺ പെരിഞ്ജീരകം എടുക്കുക ( 50 ഗ്രാം ). ഇനി ആറ് പീസ് പട്ട എടുക്കുക ( 8 ഗ്രാം ) ഇനി നാൽപ്പത് പീസ് ഗ്രാമ്പൂ അല്ലെങ്കിൽ ഒരു ടീസ് സ്പൂൺ, ഇനി എട്ട് പീസ് തക്കോലം എടുക്കുക. ശേഷം ഇരുപത് ഏലക്ക, അല്ലെങ്കിൽ അഞ്ചു ഗ്രാം ഏലക്ക, അര ടേബിൾ സ്പൂൺ ഫ്രഷ് കുരുമുളക് ( 5 ഗ്രാം ), ഒരു ജാതി പത്തിരി എന്നിവയാണ് ചേരുവകൾ.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഇതെല്ലാം ചേർത്ത് കൊടുക്കുക. ശേഷം ലോ ഫ്ളൈമിലിട്ട് നന്നായി ഇളക്കുക. നല്ല പോലെ ചൂടായി നല്ല മണം വരുന്നത് വരെ മസാലകൾ വറുക്കുക. നിറം മാറാതെ വേണം ചൂടാക്കി എടുക്കുവാൻ. ശേഷം കൈ വിടാതെ ഇളക്കുക. അല്ലെങ്കിൽ ഒരു സൈഡ് മൂത്തു പോകും. ശേഷം നല്ല പോലെ ഇളക്കി ചൂടാക്കി എടുക്കുക.
ഇനി നല്ല മണം വരാൻ തുടങ്ങുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം കുറച്ചു നേരം കൂടി പാനിലിട്ട് ഇളക്കിയ ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ചൂടാറി വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി തണുക്കാനായി വെക്കുക. ശേഷം നല്ലപോലെ ചൂടാറിയ ശേഷം മാത്രം കുപ്പിയിലിട്ട് സൂക്ഷിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗരം മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഇങ്ങനെ ഗരം മസാല തയ്യാറാക്കി നോക്കണേ. ഇനി ചിക്കൻ കറി വെക്കുമ്പോൾ വെജിറ്റബിൾ കറി വെക്കുമ്പോൾ ഈ ഗരം മസാല ചേർത്താൽ നല്ല ടേസ്റ്റായിരിക്കും കറിക്ക്.
