ചെറുപയർ കൊണ്ട് വായിൽ അലിഞ്ഞിറങ്ങും കിണ്ണത്തപ്പം മിനിറ്റുകൾക്കുള്ളിൽ

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് ചെറുപയർ. എന്നാൽ ഇന്ന് നമുക്ക് ചെറുപയർ കൊണ്ടൊരു കിണ്ണത്തപ്പം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ കിണ്ണത്തപ്പം കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാകും. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാകുന്നത് എന്ന് നോക്കാം. അതിനായി അര കപ്പ് ചെറുപയർ നല്ലപോലെ കഴുകിയ ശേഷം ഏഴ് മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തുക. ഇനി കുതിർന്ന് കിട്ടിയ പയറിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക.

എന്നിട്ട് അതിലേക്ക് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത പയറിനെ രണ്ട് തവണ നല്ലപോലെ അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത മിക്സിനെ അളന്നെടുക്കുക. ഒന്നേകാൽ കപ്പ് ചെറുപയർ ജ്യൂസാണ് ഉള്ളത്. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നേകാൽ കപ്പ് തേങ്ങാ ചേർക്കുക. ശേഷം തേങ്ങയിലേക്ക് ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത തേങ്ങയെ നല്ലപോലെ അരിച്ചെടുക്കുക.

ഇനി തേങ്ങാപ്പാലിലേക്ക് നാല് ടേബിൾ സ്പൂൺ കോൺ ഫ്ലോർ പൗഡർ ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം തേങ്ങാപ്പാലിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടിയും, കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, ഒരു നുള്ളു ഉപ്പും ചേർത്ത് മിക്‌സാക്കുക. ഇനി ഒരു കോഴി മുട്ട നല്ലപോലെ അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മുട്ട മിക്സിനെ അടിച്ചെടുത്ത പയർ ജ്യൂസിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ഒരു സ്റ്റീൽ പാത്രത്തിലേക്ക് കുറച്ചു എണ്ണ തടവുക.

എന്നിട്ട് പാത്രത്തിലേക്ക് കാഷ്യൂ നിരത്തി വെക്കുക. എന്നിട്ട് ഒരു കടായിലേക്ക് പയർ മിക്സ് ഒഴിക്കുക. എന്നിട്ട് അടുപ്പിലേക്ക് വെച്ച് നല്ലപോലെ ഇളക്കുക. ശേഷം കൈ വിടാതെ ഇളക്കി കുറുക്കിയെടുക്കുക. ഇനി കുറുകി വന്നാൽ കോൺ ഫ്ലോർ കലക്കി വെച്ചിട്ടുള്ള തേങ്ങാപ്പാൽ ഈ മിക്സിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം അതും കുറുകി വന്നാൽ അര കപ്പ് പഞ്ചസാര ചേർത്ത് യോജിപ്പിക്കുക.

ഇനി നല്ലപോലെ കുറുകി വന്നാൽ ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇളക്കി കുമിളകൾ വരാനായി തുടങ്ങുമ്പോൾ ഫ്‌ളയിം ഓഫ് ചെയ്യുക. എന്നിട്ട് നെയ്യ് തടകി വെച്ചിട്ടുള്ള പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് നെയ് തടകിയ ഒരു സ്പൂൺ കൊണ്ട് ഷെയ്‌പ്പാക്കുക. എന്നിട്ട് തണുക്കാനായി വെക്കുക. ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പീസുകളായി മുറിച്ചു സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ കിണ്ണത്തപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കിണ്ണത്തപ്പം തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page