ഇനി കറുമുറെ കഴിക്കാൻ പക്കാവട കടയിൽ നിന്നും വാങ്ങുകയേ വേണ്ട.

ഇന്ന് നമുക്ക് നല്ല ചൂട് കട്ടനൊപ്പം ചൂട് പക്കവാട ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ പണ്ടുകാലം മുതൽക്കേ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് ഇത്. അപ്പോൾ നമുക്ക് ഈ കറുമുറെ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് അളവിൽ കടലമാവ് എടുക്കുക. ഇനി മുക്കാൽ കപ്പ് അരിപ്പൊടിയും, കാൽ ടീസ്പൂൺ കായപ്പൊടിയും, മുക്കാൽ ടീസ്പൂൺ മുളക്പൊടിയും, ഒരു ടീസ്പൂൺ നെയ്യും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക. കൈ കൊണ്ട് നല്ല പോലെ തിരുമ്മി എടുക്കുന്നതാണ് നല്ലത്.

ഇനി ഈ മാവിലേക്ക് ഒരു കപ്പ് വെള്ളം ആവശ്യത്തിന് ചേർത്ത് മാവിനെ നന്നായി കുഴച്ചെടുക്കുക. ശേഷം നല്ല സോഫ്റ്റായി കുഴച്ചെടുക്കാൻ ശ്രെദ്ധിക്കുക. ശേഷം ഒരു സേവനാഴിയിലേക്ക് കുഴച്ചെടുത്ത മാവിനെ ചേർത്ത് കൊടുക്കുക. പക്കവാടയുടെ ചില്ലിട്ട് വേണം സേവനാഴിയിലേക്ക് മാവിനെ ഇറക്കി അടക്കാൻ. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക. ഏത് ഓയിലായാലും മതിയാകും. രുചി കൂടുവാൻ നല്ലത് വെളിച്ചെണ്ണ തന്നെയാണ്.

ഇനി ചൂടായി വന്ന എണ്ണയിലേക്ക് സേവനാഴിയിൽ നിന്നും മാവിനെ ചുറ്റിച്ചു വീഴ്ത്തുക. എല്ലായിടവും ആയി കഴിഞ്ഞാൽ മുകളിലായി വീണ്ടും ചുറ്റിച്ചു വീഴ്ത്തരുത്. എന്നിട്ട് ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് മൂപ്പിച്ചെടുക്കുക. ശേഷം കോരി മാറ്റുക. എല്ലാ മാവിനേയും ഇതുപോലെ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പക്കാവട തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ പക്കാവട തയ്യാറാക്കി നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page