ഇപ്പോൾ മിക്കവാറും വീടുകളിൽ കാണുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പ്. കാരണം റേഷൻ കടകളിൽ നിന്നും കിട്ടുന്ന കിറ്റിൽ ഈ നുറുക്ക് ഗോതമ്പിന്റെ പാക്കറ്റും ഉണ്ടാകാറുണ്ട്. അപ്പോൾ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പ് വെച്ചിട്ടുള്ള ഒരു ഹെൽത്തി ജ്യൂസ് പരിചയപ്പെട്ടാലോ. അപ്പോൾ വളരെ ടേസ്റ്റിയായ ഈ ഡ്രിങ്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് നുറുക്ക് ഗോതമ്പ് ഒരു ബൗളിലേക്ക് മാറ്റുക. ഇനി നല്ല പോലെ കഴുകിയ ശേഷം നല്ല പോലെ തിളച്ച വെള്ളം വീഴ്ത്തി വെക്കുക.
ഇനി പതിനഞ്ചു മിനിറ്റോളം ഗോതമ്പിനെ കുതിർത്തിയ ശേഷം വെള്ളത്തിൽ നിന്നും അരിച്ചെടുക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് വെള്ളവും ഈ ഗോതമ്പും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി അരിപ്പയിൽ ഇട്ടു ജ്യൂസിനെ അരിച്ചെടുക്കുക. ഇനി അരിച്ചെടുത്ത ജൂസ് മാറ്റി വെക്കുക. ഇനി ഒരു പാനിൽ രണ്ട് ഗ്ലാസ് പാൽ ചേർക്കുക. ഇനി ചൂടായി വന്ന പാലിൽ രണ്ടര ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ഇനി തിളച്ചു വരാൻ തുടങ്ങിയ പാലിലേക്ക് നേരത്തെ അരിച്ചു മാറ്റി വെച്ച ഗോതമ്പ് മിക്സ് ചേർത്ത് ഇളക്കുക.
ശേഷം മിക്സിനെ ലോ ഫ്ളൈമിലിട്ട് കുറുക്കി എടുക്കുക. ഇനി മിൽക്ക് മെയ്ഡ് ഉണ്ടാക്കുമ്പോൾ കുറുകി വരുന്ന കട്ടിയിൽ ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി ചൂടാറി വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി കാൽ കപ്പ് തിളച്ചു ചൂടാറി വന്ന പാലും, ഒരു ടേബിൾ സ്പൂൺ മിൽക്ക് മെയ്ഡും രണ്ട് ഏലക്കയുടെ കുരുവും, രണ്ട് ചെറിയ പീസ് പുഴുങ്ങി എടുത്ത ബീറ്റ്‌റൂട്ടും ചേർത്ത് കൊടുക്കുക. ശേഷം നന്നായി അരച്ചെടുക്കുക.
ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു ഡ്രിങ്കാണ് ഇത്. ശരീരത്തിന് ഉന്മേഷവും ദാഹത്തിന് ഉത്തമവുമാണ് ഈ ജ്യൂസ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മാംസ് ഡെയ്‌ലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
