FRY

സോയ കൊണ്ട് വേറെയ്റ്റി രുചിയിലൊരു ഫ്രൈ, ചായക്കൊപ്പവും, ചോറിനൊപ്പവും സൂപ്പർ

ഇന്ന് നമുക്ക് സോയാബീൻ കൊണ്ട് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു ഫ്രൈ തയ്യാറാക്കിയാലോ. സ്നാക്കായും, ചായക്കൊപ്പം കടിയായും കഴിക്കാൻ പറ്റുന്ന നല്ലൊരു ഫ്രൈയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സോയ ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് സോയ ഒരു പാത്രത്തിലേക്ക് എടുക്കുക. ചെറിയ സോയയാണ് എടുത്തിട്ടുള്ളത്. ശേഷം സോയയിലേക്ക് ഒന്നര കപ്പ് തിളച്ച വെള്ളം ചേർത്ത് കുതിരാനായി വെക്കുക. 20 മിനിട്ടിനുശേഷം നല്ലപോലെ കുതിർന്നു കിട്ടിയ സോയ വെള്ളത്തിൽ നിന്ന് ഊറ്റി മറ്റൊരു പാത്രത്തിലേക്ക് എടുക്കുക.

ശേഷം സോയാബീനിന്റെ ഉള്ളിലായി കാണുന്ന വെള്ളവും നല്ലപോലെ പിഴിഞ്ഞ് കളയുക. എന്നിട്ട് സോയയെ മൂന്നുപ്രാവശ്യം കഴുകിയെടുക്കുക. ശേഷം ഒട്ടുംതന്നെ വെള്ളമില്ലാതെ പിഴിഞ്ഞെടുത്ത സോയയിലേക്ക് മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ തൈരും, രണ്ട് ടീസ്പൂൺ കശ്മീരി മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അരടീസ്പൂൺ ഗരം മസാലയും, ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡറും, ഒരു ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം മസാല തേച്ചു വെച്ചിട്ടുള്ള സോയയെ 15 മിനിട്ടോളം റെസ്റ്റ് ചെയ്യാനായി വയ്ക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക. എന്നിട്ട് മസാല തേച്ചു വെച്ചിട്ടുള്ള സോയയെ എണ്ണയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. ശേഷം ഫ്രൈ ചെയ്തെടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കാൻ മറന്നു പോകരുത്. എന്നിട്ട് രണ്ടു സൈഡും മൂപ്പിച്ചു കോരി എടുക്കുക.

നല്ലപോലെ ഫ്രൈ ചെയ്തെടുത്ത സോയയെ എണ്ണയിൽ നിന്നും കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സോയാ ഫ്രൈ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply