നിങ്ങൾ കുക്കർ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ തീർച്ചയായും ഇത് ഉപകാരപ്പെടും

ഇപ്പോൾ എല്ലാ വീടുകളിലും സുലഭമായി കാണുന്ന ഒന്നാണ് പ്രെഷർ കുക്കർ. എന്നാൽ നമ്മൾ കുക്കർ ഉപയോഗിക്കുമ്പോൾ ആവി പുറത്തേക്ക് വരുന്ന സമയങ്ങളിൽ അതിനൊപ്പം ആഹാരവും തൂവി പുറത്തേക്ക് വരാറുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് കഞ്ഞിയും മറ്റ് കറികളും ഇതിൽ പാകം ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകുമല്ലേ. എന്നാൽ ഈ പ്രശ്നത്തിനുള്ള ഒരു ചെറിയ പരിഹാരം നമുക്ക് അറിഞ്ഞിരുന്നാലോ.

സാദാരണ രീതിയിൽ അരിയോ കറികളോ, കഞ്ഞിയോ കുക്കറിൽ പാകം ചെയ്യുന്ന സമയങ്ങളിലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുമ്പോൾ ആവി പുറത്തേക്ക് വരാനായി തുടങ്ങുന്ന സമയത്തിന് തൊട്ടുമുൻപ് ഒരു ടവ്വൽ കൊണ്ട് ഫിസിലിന് ചുറ്റും കവർ ചെയ്തു കൊടുക്കുക. അപ്പോൾ പുറത്തേക്ക് വരുന്ന ലികുഡ് ആ ടവ്വലിൽ തന്നെ തങ്ങി നിൽക്കുന്നതായിരിക്കും.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തെന്ന നമ്മുടെ അടുപ്പിലോ കുക്കറിന് പുറമെയോ ഒന്നും തന്നെ പോകാതെ വൃത്തിയായി സൂക്ഷിക്കാൻ കഴിയും. ഇങ്ങനെ ചെയ്യുമ്പോൾ വളരെ ചെറിയ തുണി വേണം ഇതിനായി എടുക്കാൻ. അപ്പോൾ ഇനിമുതൽ കുക്കർ ഉപയോഗിക്കുമ്പോൾ ഈ ഒരു ടിപ്പ് ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply

You cannot copy content of this page