വെളുത്തുള്ളി കൊണ്ട് ഇങ്ങനെ ഒരു അച്ചാർ ആരും പ്രതീക്ഷിച്ചു കാണില്ല,

നമ്മുടെ ശരീരത്തിന് ഏറെ ഉത്തമമായ ഒരു സാധനമാണ് വെളുത്തുള്ളി. എന്നാൽ ഈ വെളുത്തുള്ളി കൊണ്ട് ഒരു അടിപൊളി അച്ചാർ ഉണ്ടാക്കിയാലോ. വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഈ അച്ചാർ ചോറിന്റെ കൂടെയും മറ്റ് പലഹാരങ്ങൾക്ക് ഒപ്പവും കഴിക്കാൻ ഏറെ രുചിയാണ്. അപ്പോൾ നമുക്ക് ഈ കിടിലൻ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് അര കപ്പോളം നല്ലെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന നല്ലെണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.

ശേഷം പൊട്ടി വന്ന കടുകിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ഇനി നല്ല എരിവുള്ള മൂന്നു പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, ചേർത്ത് ഒന്ന് മൂപ്പിച്ച ശേഷം ഒന്നര കപ്പോളം വെളുത്തുള്ളി തൊലി കളഞ്ഞു കഴുകി എടുത്തത് ചേർത്ത് കൊടുക്കുക.
ശേഷം വലിയ വെളുത്തുള്ളി ആണെങ്കിൽ ഒന്ന് കീറിയ ശേഷം ചേർത്ത് വഴറ്റുക. എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പും കൂടി വെളുത്തുള്ളിയിലേക്ക് ചേർത്ത് വഴറ്റുക. ശേഷം വാടി വന്ന വെളുത്തുള്ളിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക.

ശേഷം അര റ്റീസ്പൂണിനടുത്തു മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. ഇനി അര റ്റീസ്പൂണിനടുത്തു ഉലുവ പൊടിച്ചതും, അര റ്റീസ്പൂണിനടുത്തു കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം കാൽ കപ്പോളം വിനാഗിരിയും ചേർത്ത് മിക്‌സാക്കുക. ശേഷം ഒന്ന് തിളച്ചാലുടൻ ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ വെളുതുള്ളി അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ അച്ചാർ ഒന്ന് ട്രൈ ചെയ്തു നോക്കണേ. ചോറിനും ചപ്പാത്തിക്കും ബിരിയാണിക്കുമെല്ലാം ഒപ്പം കഴിക്കാൻ ഏറെ സ്വാദാണ് ഈ അച്ചാർ. ഒരു തവണ കഴിച്ചവർ തീർച്ചയായും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും.

Leave a Reply

You cannot copy content of this page