മധുരം കഴിക്കാൻ തോന്നുമ്പോൾ മനസിലേക്ക് ആദ്യമെത്തുന്ന ഒരു സ്വീറ്റാണ് ജിലേബി. എന്നാൽ എപ്പോഴും കടയിൽ നിന്നും ജിലേബി വാങ്ങിക്കുകയല്ലേ പതിവ്. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങുന്ന ജിലേബിയെക്കാൾ രുചിയിലുള്ള ജിലേബി വീട്ടിൽ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ജിലേബി എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു സോസ് പാനിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. ശേഷം വെള്ളത്തിലേക്ക് ഒന്നേമുക്കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കുക.
ശേഷം വെള്ളത്തിലേക്ക് നാല് പീസ് ഏലക്ക ചതച്ചത് കൂടി ചേർത്തിളക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് ഫ്ളയിം ഓഫ് ചെയ്ത ശേഷം അര മുറി നാരങ്ങയുടെ നീര് ചേർത്തിളക്കുക. ഇനി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ ഇൻസ്ടാന്റ്റ് ഈസ്റ്റും, മൂന്നു ടേബിൾ സ്പൂൺ ചൂട് വെള്ളവും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം ഒരു കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കടലമാവും, ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്തിളക്കുക.
ശേഷം 15 മിനിറ്റായപ്പോൾ ഈസ്റ്റ് മിക്‌സും കൂടി മാവിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം മാവിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക. എന്നിട്ട് 10 മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം ജിലേബി തയ്യാറാക്കുക. അതിനായി ഒരു പൈപ്പിംഗ് ബാഗിലേക്ക് മാവ് നിറക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് അര ഭാഗത്തോളം എണ്ണ ഒഴിക്കുക. എന്നിട്ട് എണ്ണ ചൂടാക്കി എടുക്കുക.
ശേഷം ചൂടായ എണ്ണയിലേക്ക് മാവ് ചുറ്റിച്ചു വീഴ്ത്തുക. ഇനി ഒരു സൈഡ് നല്ലപോലെ വെന്തുവന്നാൽ മാത്രം ജിലേബി തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചു ഷുഗർ സിറപ്പിലേക്ക് ഇട്ട് വെക്കുക. ഷുഗർ സിറപ്പിൽ നല്ലപോലെ ഡിപ്പാക്കി വെച്ച ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ജിലേബി തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു ജിലേബിയാണിത്. ആർക്കും ഈസിയായി ജിലേബി വീട്ടിൽ തന്നെ ചെയ്തെടുക്കാൻ കഴിയും. ട്രൈ ചെയ്തു നോക്കണേ.
