വെറും 2 ചേരുവകൾ കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും സ്പെഷ്യൽ പുഡ്ഡിംഗ്

നാളെ പെരുന്നാൾ സ്പെഷ്യലായി ഒരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഈ പുഡ്ഡിംഗ് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ പുഡ്ഡിംഗ് തയ്യാറാക്കാനായി വെറും 2 ചേരുവകൾ മാത്രം മതിയാകും. അതിനായി 300 ഗ്രാം നല്ല കട്ടിയുള്ള തൈര് എടുക്കുക. ഒരുപാട് പുളിയില്ലാത്ത തൈരാണ്‌ ഈ പുഡിങ്ങിനായി വേണ്ടത്. ശേഷം അതിലേക്ക് മധുരത്തിനാവശ്യമായ മിൽക്ക് മെയ്ഡ് കൂടി ചേർത്ത് ഒരു വിസക്ക് കൊണ്ട് നല്ല പോലെ മിക്‌സാക്കുക.

150 ഗ്രാം മിൽക്ക് മെയ്ഡ് ആണ് തൈരിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. തൈരും, മിൽക്ക് മെയ്ഡും കൂടി നല്ലപോലെ മിക്‌സാക്കിയ ശേഷം ഒരു കേക്ക് ടിന്നിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് മുകളിലായി ഒരു അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്ത ശേഷം ആവിയിൽ വേവിച്ചെടുക്കുക. അതിനായി ഒരു സ്റ്റീമറിലേക്ക് വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം വെള്ളത്തിന്റെ മുകളിലേക്ക് ഒരു തട്ട് വെച്ച് കൊടുക്കുക. എന്നിട്ട് കേക്ക് ടിൻ അതിലേക്ക് ഇറക്കി വെച്ച് അടച്ചു വെക്കുക.

 

 

ശേഷം ഈ പലഹാരം ആവിയിൽ വേവിച്ചെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് 35 മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കുക. 35 മിനിറ്റായപ്പോൾ പുഡ്ഡിംഗ് നല്ലപോലെ സെറ്റായി വന്നിട്ടുണ്ട്. ശേഷം ചൂടാറാനായി വെക്കുക. ചൂടാറി വന്ന പുഡിങ്ങിനെ സൈഡ്‌ ഇളക്കിയ ശേഷം പാത്രത്തിൽ നിന്നും വിടീപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ യോഗാർട്ട് പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു പുഡിങ്ങാണിത്. ഈ പെരുന്നാളിന് ഈ പുഡ്ഡിംഗ് എല്ലാവരും തയ്യാറാക്കി നോക്കണേ.

Leave a Reply