നമുക്ക് എല്ലാ ദിവസവും ആവശ്യമായ ഒന്നാണ് പച്ചമുളക്. എന്നാൽ പച്ചമുളക് എങ്ങനെ നമ്മുടെ വീടുകളിൽ ഒരു കേടുപാടും കൂടാതെ വളർത്തിയെടുക്കാം എന്ന് നോക്കാം. നമ്മുടെ പച്ചമുളക് ചെടിക്ക് എപ്പോഴും സംഭവിക്കുന്ന പ്രശ്നങ്ങളാണ് ഇല കുരുടിപ്പ്, ഈച്ചയുടെ ശല്യം അങ്ങനെ പലതും. അപ്പോൾ അതിനെല്ലാം ഉള്ള ഒരു പരിഹാരമാണ് നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന പുളിച്ച കഞ്ഞിവെള്ളം. അപ്പോൾ ഇന്ന് നമുക്ക് കഞ്ഞിവെള്ളം കൊണ്ട് എങ്ങനെ എല്ലാ കീടബാധയും കളയാം എന്ന് നോക്കാം.
പല വിധം മുളകുകൾ നമ്മുടെ ചുറ്റുപാടുമുണ്ട്. എന്നാൽ പലയിനത്തിനും പ്രത്യേകം പരിചരണമാണ് നമ്മൾ നൽകേണ്ടത്. കഞ്ഞിവെള്ളം എടുക്കുമ്പോൾ നാലോ അഞ്ചോ ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം എടുക്കുക. ഉപ്പിട്ട കഞ്ഞിവെള്ളമായാലും കുഴപ്പമില്ല. ആദ്യം അഞ്ചു ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം ഒരു കപ്പോളം എടുക്കുക. ശേഷം ഒരു ബക്കറ്റിൽ നാല് കപ്പോളം പച്ചവെള്ളം എടുക്കുക. എന്നിട്ട് ഈ ഒരു കപ്പ് കഞ്ഞിവെള്ളം അതിലേക്ക് ഒഴിച്ച് മിക്‌സാക്കുക.
എന്നിട്ട് എല്ലാ പച്ചമുളക് ചെടിയുടെയും മുകളിലേക്ക് ഈ വെള്ളം തളിച്ച് കൊടുക്കുക. ചെടിയുടെ എല്ലാ ഭാഗത്തും ഇങ്ങനെ കഞ്ഞിവെള്ളം തളിച്ച് കൊടുക്കുക. അപ്പോൾ അവക്കുണ്ടാകുന്ന കീടബാധയും, ഈച്ചയുടെ ശല്യവും ഇതിലൂടെ മാറുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും. ശേഷം ഒരു കപ്പ് പുളിച്ച കഞ്ഞിവെള്ളം എടുക്കുക. എന്നിട്ട് അതിനെ ബക്കറ്റിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു പിടി ചാരവും ബക്കറ്റ് നിറച്ചു വെള്ളവും വീഴ്ത്തുക. ശേഷം അതിനെ മുളകിന്റെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുക.
എല്ലാ ദിവസവും ഇങ്ങനെ മുളക് ചുവട്ടിലും മുളകിന്റെ മുകളിലും കഞ്ഞിവെള്ളം കൊണ്ടുള്ള മിക്സ് ഒഴിച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ മുളകിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയും. കഞ്ഞിവെള്ളം കൊണ്ട് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ മുളകിൽ ദാരാളം കായ് പിടിക്കാനും മുളകിനുണ്ടാകുന്ന മുരടിപ്പും അസുഖങ്ങളും മാറാനും ഏറെ സഹായിക്കുന്നതാണ്.
