തനി നാടൻ മത്തി മുളകിട്ട് വറ്റിച്ചത്. ചൂട് ചോറിനൊപ്പം കിടു കോമ്പിനേഷൻ

മലയാളിയുടെ ഇഷ്ട മത്സ്യമാണ് മത്തി. പല രീതിയിൽ മത്തി നമുക്ക് കറിവെക്കാവുന്നതാണ്. എന്നാൽ ഇന്ന് നമുക്കൊരു മത്തി മുളകിട്ട് വറ്റിച്ചത് തികച്ചും വ്യത്യസ്തമായ രീതിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് കണ്ടാലോ. ആദ്യം ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ചേർക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് കാൽ ടീസ്പൂൺ ഉലുവ, കറിവേപ്പില, രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്,നാല് പച്ചമുളക് കീറിയത്, ഇത്രയും ചേർത്ത് നല്ല പോലെ വഴറ്റുക.

ഇനി വഴറ്റിയെടുത്ത മിക്സിലേക്ക് രണ്ട് വലിയ തക്കാളി നീളത്തിൽ അരിഞ്ഞു ചേർത്ത് കൊടുക്കുക. ഇനി തക്കാളി നല്ല പോലെ വെന്ത് ഉടയുന്നത് വരെ അടച്ചു വെച്ച് വേവിക്കുക. അതിന് ശേഷം വെന്ത് ഉടഞ്ഞു വന്ന തക്കാളിയിലേക്ക് ഒരു തണ്ട് കറിവേപ്പില,ഒരു ടീസ്പൂൺ മഞ്ഞൾ പൊടി,ഒന്നര ടേബിൾ സ്പൂൺ മുളക്പൊടി,അര ടീസ്പൂൺ ഉലുവ പൊടി,ഇനി ഇതെല്ലാം കൂടി നല്ല പോലെ വഴറ്റുക. ഇനി ഒരു നാരങ്ങാ വലിപ്പത്തിലുള്ള പുളി പിഴിഞ്ഞെടുത്ത വെള്ളം ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കറി നല്ല പോലെ തിളപ്പിക്കുക.

ഇനി തിളച്ചു വന്ന കറിയിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള മത്തി ചേർത്ത് കൊടുക്കുക. ഇനി ചട്ടിയോടെ കറി എടുത്ത് ചുറ്റിച്ച ശേഷം അടച്ചു വെച്ച് പതിനഞ്ചു മിനിറ്റോളം ലോ ഫ്ളൈമിൽ വേവിച്ചെടുക്കുക. ഇടക്ക് ചട്ടിയോടെ എടുത്ത് മീൻകറി ചുറ്റിച്ചു കൊടുക്കാൻ മറക്കരുത്. ഇനി വറ്റി വന്ന മീൻകറി ഫ്ളൈയിം ഓഫ് ചെയ്ത ശേഷം അടച്ചു വെക്കുക. ശേഷം സെർവ് ചെയ്യുന്ന സമയം മാത്രമേ അടപ്പു എടുക്കാൻ പാടുള്ളൂ.

അപ്പോൾ ഇത്രേയുള്ളൂ. വളരെ ടേസ്റ്റിയായ നല്ല പോലെ വെന്ത് വറ്റി വന്ന മത്തി കറി ചൂട് ചോറിനൊപ്പം കഴിക്കാൻ നല്ല ടേസ്റ്റാണ്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page