ബീഫ് വരട്ടിയത് ചിക്കൻ വരട്ടിയത് എന്നൊക്കെയുള്ള റെസിപ്പികൾ നാം കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് സോയ ചങ്‌സ് വരട്ടിയാലോ. വളരെ ടേസ്റ്റിയായ ഈ റെസിപ്പി എന്തിനൊപ്പം കഴിക്കാനും വളരെ രുചികരമാണ്, അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അര ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിലേക്ക് ഒരു കപ്പ് സോയ ചങ്‌സ് ചേർത്ത് വേവിക്കുക.
ശേഷം സോയ്ക്ക് വേണ്ട ഉപ്പും കൂടി വെള്ളത്തിലേക്ക് ചേർത്തിളക്കുക. എന്നിട്ട് രണ്ട് മിനിറ്റായപ്പോൾ സോയ നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ശേഷം വെന്തുവന്ന സോയയുടെ വെള്ളം മാറ്റിയ ശേഷം കുറച്ചു പച്ചവെള്ളം സോയയിലേക്ക് ചേർത്ത് പിഴിഞ്ഞ് വെള്ളം കളഞ്ഞെടുക്കുക. ശേഷം ഒരു കടായി അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് 3 ഗ്രാമ്പുവും, കുറച്ചു പട്ടയും, ഒരു ചെറിയ കഷ്ണം ഇഞ്ചി നീളത്തിൽ കനം കുറച്ചു അരിഞ്ഞതും ചേർത്ത് എണ്ണയിൽ മൂപ്പിക്കുക.
ശേഷം 5 അല്ലി വെളുത്തുള്ളി രണ്ടായി മുറിച്ച ശേഷം അതും എണ്ണയിലേക്ക് ചേർത്ത് മൂപ്പിക്കുക. ശേഷം രണ്ട് സവാള സ്ലൈസാക്കിയത് ഈ എണ്ണയിൽ നല്ല പോലെ വറുത്തെടുക്കുക. ഇനി മൂത്തുവന്ന സവാളയിലേക്ക് ഒന്നര ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ ചില്ലി പൗഡർ, 2 tsp മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം 2 ചെറിയ തക്കാളി പൊടിയായി അരിഞ്ഞ ശേഷം ഈ സവാളക്കൊപ്പം ചേർത്ത് നല്ല പോലെ വഴറ്റുക.
ശേഷം ഇതെല്ലാം നല്ല പോലെ വഴറ്റിയെടുത്ത ശേഷം സോയ ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി അര കപ്പ് വെള്ളവും ചേർത്ത് മസാല നല്ല പോലെ ഇളക്കുക. ശേഷം ഈ വെള്ളം മുഴുവനായും വറ്റി സോയ ഡ്രൈ ഫ്രൈ ആയി വന്നാൽ ഒരു ടേബിൾ സ്പൂൺ ടോമാറ്റോ സോസും ചേർത്തിളക്കുക. ശേഷം ഇതിലേക്ക് അര മുറി നാരങ്ങയുടെ നീരും, ആവശ്യത്തിനുള്ള ഉപ്പും, രണ്ട് പച്ചമുളക് കീറിയതും, അര ടീസ്പൂൺ പഞ്ചസാരയും, കുറച്ചു കറിവേപ്പിലയും ചേർത്തിളക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സോയ വരട്ടിയത് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ.
