മീനും മറ്റ് കറികളും ഇല്ലെങ്കിലും ചോറിനൊപ്പം ഈ ഒരൊറ്റ കറി ട്രൈ ചെയ്തു നോക്കൂ.

ഇന്ന് നമുക്ക് ഒരു കിടിലൻ ചട്ണി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ചട്ട്ണി ചൂട് ചോറിനൊപ്പം കഴിക്കാൻ വളരെ രുചികരമാണ്. അപ്പോൾ കിടിലൻ ടേസ്റ്റിലുള്ള ഈ ചട്ട്ണി എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചട്ടി അടുപ്പിലേക്ക് വെക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചട്ടിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഉഴുന്നും, ഒരു ടീസ്പൂൺ കടല പരിപ്പും, ചേർത്ത് നന്നായി വറുത്തെടുക്കുക.

ഇനി ഇതെല്ലാം നല്ല പോലെ മൂത്തുവന്നാൽ ഒരു പിടി ചെറിയ ഉള്ളി വൃത്തിയാക്കിയ ശേഷം ഇതിലേക്ക് ചേർത്ത് വറുക്കുക. ശേഷം അതിനൊപ്പം രണ്ട്‌ ചെറിയ സവാള കൊത്തിയരിഞ്ഞ ശേഷം അതും എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇവയെല്ലാം നല്ല പോലെ മൂപ്പിച്ചെടുക്കുക. ഇനി മീഡിയം ഫ്ളൈമിൽ വെച്ച് സവാളയും ഉള്ളിയും ഫ്രൈ ആക്കി എടുക്കുക. ശേഷം ഉള്ളിയും സവാളയും മൂത്തു വന്നാൽ രണ്ട് അല്ലി വെളുത്തുള്ളി അല്ലിയും ചേർത്ത് ഇതിനൊപ്പം വറുക്കുക.

ഇനി എരിവ് കുറഞ്ഞ വറ്റൽമുളക് ആണെങ്കിൽ 10 പീസ് വറ്റൽമുളക്, ഒരു ടീസ്പൂൺ മുഴുവൻ മല്ലിയും, കൂടി ഇതിനൊപ്പം ചേർത്ത് വറുക്കുക. ശേഷം ഒരു ചെറിയ നെല്ലിക്ക വലിപ്പത്തിലുള്ള പുളി കൂടി ഈ സമയം ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ല പോലെ ഇതെല്ലാം മീഡിയം ഫ്ളൈമിൽ വെച്ച് ഇളക്കുക. ശേഷം ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ ശർക്കരയും ചേർത്ത് നല്ല പോലെ ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക.

ശേഷം വറുത്തെടുത്ത ഇവയെല്ലാം കൂടി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റുക. എന്നിട്ട് ഒട്ടും തന്നെ വെള്ളം ചേർക്കാതെ നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത ചമ്മന്തിയിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ചമ്മന്തി തയ്യാറായിട്ടുണ്ട്. ചൂട് ചോറിനൊപ്പം കഴിക്കാൻ ഈ ഒരൊറ്റ കറി മാത്രം മതി. ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page