നിങ്ങൾ സ്പ്രിങ് റോൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഒരു സ്നാക്ക് റെസിപ്പിയാണ് ഇത്. ആദ്യം സ്പ്രിങ് റോളിന് വേണ്ടീട്ടുള്ള ഫില്ലിംഗ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഓയിലും, ആവശ്യത്തിന് ഉപ്പും, ചേർക്കുക. ശേഷം പ്ലൈനായിട്ടുള്ള രണ്ട് പീസ് റൈസ് നൂഡിൽസ് തിളച്ചു വന്ന വെള്ളത്തിലേക്ക് ചേർക്കുക. എന്നിട്ട് നല്ല പോലെ വേവിക്കുക. ശേഷം വെള്ളം ഊറ്റി കളയുക.
ഇനി നൂറ്റി അൻപത് ഗ്രാം ചിക്കൻ എടുക്കുക. ബോൺലെസ്സ് ചിക്കനാണ് എടുത്തിട്ടുള്ളത്. ശേഷം ചിക്കനെ മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റി ഒന്ന് കറക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരു പകുതി സവാള പൊടിയായി അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, അഞ്ചു പീസ് വെളുത്തുള്ളി അരിഞ്ഞതും, രണ്ട് പച്ചമുളക് പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടേബിൾസ്പൂൺ മല്ലിപ്പൊടി, അരച്ച് വെച്ചിട്ടുള്ള ചിക്കനും ചേർത്ത് വേവിക്കുക.
ഇനി ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ കുരുമുളക്പൊടിയും, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം മീഡിയം ഫ്ളൈമിൽ ചിക്കൻ വേവിച്ചെടുക്കുക. ഇനി വെന്തു വന്ന ചിക്കനിലേക്ക് കുറച്ചു ക്യാബേജ് അരിഞ്ഞതും, കുറച്ചു ക്യാരറ്റ് അരിഞ്ഞതും, ചേർത്ത് ഇളക്കുക. ശേഷം വേവിച്ചു വെച്ചിട്ടുള്ള നൂഡിൽസ് ചിക്കനുമായി ചേർത്ത് യോജിപ്പിക്കുക. ശേഷം നല്ല പോലെ മിക്‌സാക്കി ഫ്ളയിം ഓഫ് ചെയ്യുക. ഇനി സ്പ്രിങ് റോളിന്റെ ഷീറ്റ് കടയിൽ നിന്നും വാങ്ങാനായി കിട്ടുന്നതാണ്.
ഇനി ഓരോ ഷീറ്റിലേക്കും ചിക്കനും നൂഡിൽസും ചേർത്തിട്ടുള്ള ഫില്ലിംഗ് വെച്ച് കൊടുക്കുക. ശേഷം ഫില്ലിംഗ് ഉള്ളിൽ വരത്തക്ക വിധം ഷീറ്റ് കവർ ചെയ്തു എടുക്കുക. എന്നിട്ട് രണ്ട് അറ്റവും കുറച്ചു മൈദ മിക്സ് കലക്കി മിക്സ് ചേർത്ത് ഒട്ടിക്കുക. ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് റെഡിയാക്കി വെച്ച സ്പ്രിങ് റോൾ ഇട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്പ്രിങ് റോൾ തയ്യാറായിട്ടുണ്ട്. എല്ലാവരും വളരെ ടേസ്റ്റിയായ ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ.
