ചോറിനൊപ്പം എന്തെങ്കിലും ഒഴിച്ച് കൂട്ടാൻ വേണമെന്നത് നമുക്കെല്ലാം നിർബന്ധമുള്ള കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് ഒരു വേറെയ്റ്റി ഒഴിച്ച് കൂട്ടാൻ ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഒഴിച്ച് കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ടീസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ ചെറിയ ജീരകം, രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, മുക്കാൽ കപ്പ് ചെറിയ ഉള്ളി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക. ഇനി ഒരു പാനിലേക്ക് ഒന്നേകാൽ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക.
ശേഷം എണ്ണയിലേക്ക് മുക്കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി കടുകിനൊപ്പം മൂന്നു വറ്റൽമുളക് മുറിച്ചതും, കുറച്ചു കറിവേപ്പിലയും, നേരത്തെ അരച്ച് വെച്ചിട്ടുള്ള മിക്‌സും ചേർത്ത് ഇളക്കുക. ഒന്ന് ബ്രൗൺ കളർ ആയി വന്നാൽ മുക്കാൽ ടേബിൾ സ്പൂൺ മുളക്പൊടി ചേർത്ത് മൂപ്പിക്കുക. ഇനി ഒരു നെല്ലിക്ക വലിപ്പത്തിനുള്ള വാളൻ പുളി പിഴിഞ്ഞ വെള്ളം ചേർത്ത് ഇളക്കുക. ശേഷം അര കപ്പ് വെള്ളവും ചേർത്ത് കറി വേവിക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കുക.
ശേഷം കറി ഒന്ന് വെന്തു പാകമായി വരുമ്പോൾ കുറച്ചു മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഒഴിച്ചുകൂട്ടാൻ തയാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. ഈ കറി ഒപ്പമുണ്ടെങ്കിൽ ചോറ് കഴിക്കാൻ ഏറെ സ്വാദാണ്. ചോറ് തീരുന്നത് അറിയേ ഇല്ല. എല്ലാവരും ഇങ്ങനെ ഒന്ന് കറി തയ്യാറാക്കി നോക്കണേ. വളരെ കുറച്ചു ചേരുവകൾ കൊണ്ട് തയ്യാറാക്കിയ നല്ലൊരു ഒഴിച്ചുകൂട്ടാനാണ് ഇത്.
