ഇത്ര രുചിയിൽ എഗ്ഗ് മഞ്ചൂരിയൻ കഴിച്ചിട്ടുണ്ടോ. എന്റമ്മോ കണ്ടാൽ തന്നെ നാവിൽ വെള്ളമൂറും രുചി.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് മുട്ട കൊണ്ട് ഉണ്ടാക്കുന്ന റെസിപ്പികൾ. എന്നാൽ ഇന്ന് നമുക്ക് ചോറിനൊപ്പവും ഫ്രൈഡ് റൈസിനൊപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം അഞ്ചു മുട്ട പുഴുങ്ങി തൊലി കളഞ്ഞെടുക്കുക. ശേഷം ഓരോ മുട്ടയെയും ആറ് പീസുകളായി മുറിച്ചെടുക്കുക. ഇനി ഒരു ബൗളിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർത്ത് കൊടുക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ മൈദയും, അര ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, എന്നിവ ചേർത്ത് നന്നായി മികസാക്കി എടുക്കുക.

ശേഷം കുറച്ചു കട്ടിയിൽ വെള്ളം ചേർത്ത് ഈ മാവിനെ കലക്കി എടുക്കുക. ഇനി ഒരു ചട്ടിയിൽ കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിലിലേക്ക് മുറിച്ചെടുത്ത ഓരോ മുട്ടയെയും മാവിൽ മുക്കി ഓയിലിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഫ്രൈ ആക്കി കോരി മാറ്റുക. ഇനി മറ്റൊരു ചട്ടിയിൽ മൂന്നു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി എണ്ണയിലേക്ക് മൂന്നു വെളുത്തുള്ളി മുറിച്ചത് ചേർത്ത് കൊടുക്കുക. എന്നിട്ട് ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി മുറിച്ചതും, രണ്ട് പച്ചമുളക് മുറിച്ചതും, ചേർത്ത് നന്നായി ഫ്രൈ ആക്കി എടുക്കുക. ഇനി വാടി വന്ന മിക്സിലേക്ക് ഒരു മീഡിയം സൈസ് സവള ചെറുതായി മുറിച്ചതും, ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇനി അര കപ്പോളം സ്പ്രിങ് ഒണിയൻ അരിഞ്ഞതും, ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ഇനി പകുതി വെന്തു വന്ന മിക്സിലേക്ക് ഒരു ക്യാപ്‌സിക്കം മുറിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇനി വാടി വന്ന മിക്സിലേക്ക് ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് ഇളക്കുക. ഇനി മൂന്ന് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് ഇളക്കുക. ശേഷം രണ്ടര ടേബിൾ സ്പൂൺ സോയ സോസ് ചേർത്ത് ഇളക്കുക. മുക്കാൽ ടേബിൾ സ്പൂൺ ഷുഗറും ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് ഇളക്കി മിക്‌സാക്കുക. ഇനി ആവശ്യമായ ഉപ്പും, ക്യാപ്‌സിക്കം ക്യൂബ്‌സായി മുറിച്ചതും, സവാള ക്യൂബ്‌സായി മുറിച്ചതും, ചേർത്ത് വഴറ്റുക. ശേഷം ഒരു ടേബിൾ സ്പൂൺ കോൺഫ്ലോറും ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കലക്കിയ ശേഷം ഈ മിക്സ് മസാലയിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് ആവശ്യമായ വെള്ളം ചേർത്ത് ഇളക്കി തിളപ്പിക്കുക.ശേഷം നേരത്തെ ഫ്രൈ ആക്കി വെച്ച മുട്ട മിക്സ് കൂടി ചേർത്ത് ഇളക്കുക.

ശേഷം കുറച്ചു സ്പ്രിങ് ഒണിയൻ അരിഞ്ഞതും ചേർത്ത് മിക്‌സാക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ എഗ്ഗ് മഞ്ചൂരിയൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കണേ. മുട്ട വെച്ചിട്ട് ചെയ്യുന്നത് കൊണ്ട് വളരെ ടേസ്റ്റിയാണ് ഈ റെസിപ്പി. ചോറിനൊപ്പവും ഫ്രൈഡ് റൈസിനൊപ്പവും ചപ്പാത്തിക്ക് ഒപ്പവും അപ്പത്തിന് ഒപ്പവുമെല്ലാം വളരെ ടേസ്റ്റിയാണ് ഈ റെസിപ്പി. ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply