മലയാളിയുടെ ഇഷ്ട ഭക്ഷണമാണ് കപ്പ. എന്നാൽ ഇന്ന് നമുക്ക് കപ്പ കൊണ്ട് ഒരു അടിപൊളി റെസിപ്പി തയ്യാറാക്കിയാലോ. കപ്പ കൊണ്ട് വിവിധതരം റെസിപ്പികൾ തയ്യാറാക്കാൻ കഴിയും. എന്നാൽ ഇന്ന് പരിചയപെടുത്തുന്നത് കപ്പ റോസ്റ്റാണ്. അപ്പോൾ എങ്ങനെയാണ് വളരെ ടേസ്റ്റിയായ കപ്പ റോസ്റ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണ ചൂടായി വന്നാൽ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ശേഷം പത്തു പീസ് ചെറിയ ഉള്ളിയും, അഞ്ചു അല്ലി വെളുത്തുള്ളിയും, ഏഴ് പീസ് വറ്റൽമുളകും, കൂടി ഒന്ന് ചതച്ച ശേഷം എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. രണ്ട് മിനിറ്റോളം മീഡിയം ഫ്ളൈമിൽ വെച്ച് ഈ ഉള്ളി മിക്സ് വഴറ്റിയ ശേഷം അര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ ചെറിയ ജീരകം, അര കപ്പ് ചിരകിയ തേങ്ങയും ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം മസാലയിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് ഇളക്കി തേങ്ങയുടെ പച്ചമണം മാറി വന്നാൽ 300 ഗ്രാം കപ്പ നല്ല പോലെ വേവിച്ച ശേഷം വെള്ളം ഊറ്റി കളയുക. എന്നിട്ട് അതിനെ മസാലയിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കുക.
ശേഷം നല്ല പോലെ ഇളക്കിയ ശേഷം കപ്പയെ ഒരു സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക. കപ്പ നല്ല പോലെ ഉടച്ചു കഴിഞ്ഞാൽ പിന്നെ കുറച്ചു കറിവേപ്പിലയും ഒരു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് നല്ല പോലെ ഇളക്കി മസാലകളുമായി കപ്പ നല്ല പോലെ യോജിച്ചു വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ കപ്പ റോസ്റ്റ് തയാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കപ്പ റോസ്റ്റ് തയ്യാറാക്കി നോക്കണേ. ചോറിനും വൈകുന്നേരങ്ങളിൽ ചായക്കൊപ്പവുമെല്ലാം വളരെ രുചികരമാണ് ഈ റോസ്റ്റ്. ട്രൈ ചെയ്യാൻ മറക്കല്ലേ.
