കാട ഇറച്ചി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ.

ഒരുപാട് ഔഷധങ്ങളുള്ള ഒരു ഇറച്ചിയാണ് കാട ഇറച്ചി. എന്നാൽ ഈ കാട ഫ്രൈ നിങ്ങൾ കഴിച്ചിട്ടുണ്ടോ. അപ്പോൾ ഇന്ന് നമുക്ക് വളരെ വ്യത്യസ്തമായ ഒരു കാട ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി പന്ത്രണ്ട് പീസ് കാടയാണ് എടുത്തിട്ടുള്ളത്. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് പൊതീനയിലയും, ഒരു കപ്പ് മല്ലിയിലയും, നാല് പച്ചമുളകും, കൂടി അരച്ചെടുക്കുക.

ഇനി കുറച്ചു കറിവേപ്പില കൂടി ഓയിലിൽ വറുത്ത ശേഷം ഈ അടിച്ചെടുത്ത മിക്സിലേക്ക് ചേർത്ത് അരച്ചെടുക്കുക. ഇനി അര കപ്പ് തൈര് കൂടി ചേർത്ത് വീണ്ടും നല്ല പേസ്റ്റുപോലെ അരച്ചെടുക്കുക. ഇനി അരച്ചെടുത്ത പാസ്റ്റിലേക്ക് ഒരു കപ്പ് തൈരും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ഒരു ടേബിൾ സ്പൂൺ ജീരക പൊടി, ആവശ്യമായ ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് മിക്‌സാക്കി കാടയിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം നല്ല പോലെ മിക്‌സാക്കി കുറച്ചു നേരം റെസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. ഇനി ഒരു പാൻ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടറും, നാല് പീസ് ഗാർലിക്കും, കുറച്ചു കറിവേപ്പിലയും, നേരത്തെ മസാല തേച്ചു വെച്ച കാടയും ചേർത്ത് ഫ്രൈ ആക്കുക. ഇനി ഗ്രെവി ഉള്ളതായും ഇല്ലാതെയും ഫ്രൈ ആക്കാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ കാട ഫ്രൈ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കാട വെച്ചിട്ടുള്ള ഏറ്റവും നല്ല റെസിപ്പിയാണ് ഇത്. ഗെസ്റ്റുകൾ വരുമ്പോഴും അല്ലാത്ത ദിവസങ്ങളിലും തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഷെഫ് ഷെമീംസ് വേറെയിട്ടീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply