മുട്ട റോസ്റ്റ് ഇനി പുതു രുചിയിൽ, ഒരിക്കൽ രുചിയറിഞ്ഞാൽ പിന്നെ ഇങ്ങനെ തയ്യാറാക്കൂ

ഇന്ന് നമുക്ക് ഒരു അടിപൊളി മുട്ട റോസ്റ്റ് തയ്യാറാക്കിയാലോ. എല്ലാ പലഹാരത്തിനൊപ്പവും കഴിക്കാൻ പറ്റുന്ന നല്ലൊരു കറിയാണിത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇനി ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായ പാത്രത്തിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.

ശേഷം 2 സവാള സ്ലൈസാക്കിയത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഒന്നു വാടി വന്ന സവാളയിലേക്ക് കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. നല്ലപോലെ വാടി വന്ന സവാളയിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും, കാൽ ടീസ്പൂൺ പെരുംജീരക പൊടിയും, രണ്ട് ടീസ്പൂൺ കുരുമുളക് പൊടിയും, അര ടീസ്പൂൺ ഗരം മസാല പൊടിയും, ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക.

സവാളയും മസാലകളും നല്ലപോലെ മിക്‌സാക്കി എടുത്തശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. ശേഷം മൂന്ന് മിനിട്ടോളം ഉള്ളി മസാലയിൽ നല്ലപോലെ വേവിക്കുക. എന്നിട്ട് നാല് മുട്ട പുഴുങ്ങി രണ്ടായി മുറിച്ചെടുക്കുക. എന്നിട്ട് ആ മുട്ടയെ ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. മുട്ട പൊട്ടി പോകാതെ പതുക്കെ മിക്‌സാക്കി എടുക്കുക. ശേഷം കുറച്ച് മല്ലിയിലയും കുറച്ച് കറിവേപ്പിലയും ചേർത്ത് സെർവ് ചെയ്യാം.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മുട്ടറോസ്റ്റ് ഇവിടെ തയ്യാറായിട്ടുണ്ട്.
എന്നും ഒരേ പോലെ മുട്ട റോസ്റ്റ് തയ്യാറാക്കുന്നതിനേക്കാൾ ഇടയ്ക്കിടെ വ്യത്യസ്തമായ രീതിയിലുള്ള മുട്ട റോസ്റ്റ് തയ്യാറാക്കി നോക്കണേ. ഏതു പലഹാരത്തിനൊപ്പവും ഈ മുട്ടറോസ്റ്റ് നല്ല രുചിയാണ് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page