ചായക്കടയിലെ പഴംപൊരിയാണോ നിങ്ങൾക്കിഷ്ടം എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പഴംപൊരി. എന്നാൽ
നമുക്കെല്ലാം ചായക്കടയിലെ പഴംപൊരിയായിരിക്കും കൂടുതലിഷ്ടം.
എത്ര തന്നെ നമ്മൾ വീട്ടിൽ പഴംപൊരി തയ്യാറാക്കി യാലും അതേ രുചി നമുക്ക് കിട്ടണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് ഹോട്ടൽ രുചിയിലെ അതേ ടേസ്റ്റിലുള്ള പഴംപൊരി എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ ചേർക്കുക. ശേഷം അതിനൊപ്പം ഒരു ടേബിൾസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക.

ശേഷം മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും രണ്ടു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും, രണ്ടു നുള്ള് ചെറിയ ജീരകം പൊടിച്ചതും, ചേർത്ത് മിക്‌സാക്കുക. ശേഷം ചെറിയ ചൂടുള്ള വെള്ളം ചേർത്ത് മാവ് നല്ലപോലെ കലക്കിയെടുക്കുക. ഒത്തിരി ലൂസുമല്ല ഒത്തിരി തിക്കുമല്ല ആ ഒരു പരുവത്തിൽ വേണം പഴംപൊരിക്കുള്ള മാവ് തയ്യാറാക്കി എടുക്കാൻ.

ശേഷം മാവിനെ നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. കളർ വേണമെന്നുണ്ടെങ്കിൽ കുറച്ച് യെല്ലോ ഫുഡ് കളറും കൂടി ചേർത്തു കൊടുക്കുക. എന്നിട്ട് എല്ലാം നല്ലപോലെ മിക്‌സാക്കി എടുത്തശേഷം നേന്ത്രപ്പഴം എടുക്കുക. ശേഷം പഴം തൊലി കളഞ്ഞു ഒരു പഴത്തെ നാല് പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ഇനി ചൂടായ എണ്ണയിലേക്ക് ഓരോ പഴവും തയ്യാറാക്കി വച്ചിട്ടുള്ള മാവിൽ മുക്കി എണ്ണയിലേക്ക് ഇടുക.

എന്നിട്ട് ഒരു സൈഡ് മൂത്ത് വന്നാൽ തിരിച്ചിട്ടു കൊടുക്കുക. ശേഷം രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ഒന്നും മൂപ്പിച്ചു കോരി എടുക്കാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഹോട്ടൽ രുചിയിലുള്ള പഴംപൊരി തയ്യാറായിട്ടുണ്ട്. നല്ല ക്രിസ്പിയായിട്ടുള്ള ഒരു പഴംപൊരിയാണിത്. ഹോട്ടലിലെ അതെ രുചിയിലുള്ള ഈ പഴംപൊരി എല്ലാവരും ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page