എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു കറിയാണ് മുട്ടക്കറി. എന്നാൽ വീടുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ എല്ലാവർക്കും ഏറെ പ്രിയം ഹോട്ടലിൽ ഉണ്ടാകുമ്പോഴാണ്. അപ്പോൾ ഹോട്ടലിൽ ഉണ്ടാക്കുന്നത് പോലെ ഈ മുട്ടക്കറി ഒന്ന് വീട്ടിൽ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ മുട്ടക്കറി ഉണ്ടാക്കുന്നത് എന്ന്. അതിനായി അഞ്ചു മുട്ട പുഴുങ്ങി ഒന്ന് വരഞ്ഞെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക.
എന്നിട്ട് ആ എണ്ണയിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കുറച്ചു ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി പുഴുങ്ങി വെച്ചിട്ടുള്ള മുട്ട ഈ എണ്ണയിൽ ഒരു മിനിറ്റോളം ഇട്ടു ഫ്രൈ ആക്കി എടുക്കുക. എന്നിട്ട് കോരി മാറ്റുക. എന്നിട്ട് ആ എണ്ണയിൽ തന്നെ കാൽ ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് പൊട്ടിക്കുക. ഒരു ചെറിയ പട്ട, രണ്ട് കഷ്ണം ഏലക്ക, രണ്ട് ഗ്രാമ്പൂ, ചേർത്ത് ചൂടാക്കുക. ഇനി കുറച്ചു വെളുത്തുള്ളിയും, കുറച്ചു ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി മൂപ്പിക്കുക. ഇനി ഒരു വലിയ സവാള ചെറുതായി മുറിച്ചത് ചേർത്ത് വഴറ്റുക. ഇനി രണ്ട് പച്ചമുളകും, രണ്ട് താക്കളി പേസ്റ്റാക്കിയതും ചേർത്ത് വേവിക്കുക.
ഇനി എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇളക്കിയ ശേഷം ഒരു ടീസ്പൂൺ മുളക്പൊടിയും, അര റ്റീസ്പൂണിനടുത് മഞ്ഞൾപ്പൊടി, അര ടീസ്പൂൺ വലിയ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ മല്ലിപ്പൊടി, എന്നിട്ട് മസാലയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ഇനി ഒരു ടേബിൾ സ്പൂൺ കടലമാവ് കാൽ കപ്പ് വെള്ളത്തിൽ കലക്കിയ മിക്സ് ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം വെന്തു വന്ന മിക്സിലേക്ക് ഒന്നര കപ്പ് വെള്ളവും ചേർത്ത് കൊടുക്കുക. ഇനി ഫ്രൈ ആക്കി വെച്ചിട്ടുള്ള മുട്ട കൂടി ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക.
ഇനി നല്ല പോലെ ഒന്നും കൂടി തിളപ്പിച്ച ശേഷം കറി വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഹോട്ടലിലെ അതെ ടേസ്റ്റിലുള്ള മുട്ടക്കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
