ഇന്ന് നമുക്ക് റവ വെച്ചിട്ട് ഒരു കിടിലൻ പെറോട്ട ഉണ്ടാക്കിയാലോ. അതെ വളരെ സ്പെഷ്യലായ ഈ പെറോട്ട റവ വെച്ചിട്ടാണ് തയ്യാറാക്കുന്നത്. എന്നും ഉണ്ടാക്കുന്ന പലഹാരത്തെക്കാൾ പതിന്മടങ്ങ് രുചിയാണ് ഈ ബ്രെക്ക്ഫാസ്റ്റിന് ഉള്ളത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണു ഈ പലഹാരം തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു കപ്പ് റവ മിക്സിയുടെ ചെറിയ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ ഒന്നേ മുക്കാൽ കപ്പ് വെള്ളം തിളപ്പിക്കുക. ഇനി കുറച്ചു ഉപ്പും കൂടി ചേർത്ത് കൊടുക്കുക.
ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള റവ ചേർത്ത് ഇളക്കുക. ശേഷം റവയെ ലോ ഫ്ളൈമിൽ നന്നായി ഇളക്കി വേവിച്ചെടുക്കുക. ശേഷം നല്ല പോലെ വെന്തു വെള്ളമൊക്കെ വറ്റി വന്ന റവയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി അര കപ്പ് മൈദാ കൂടി ഈ റവയിലേക്ക് ചേർത്ത് മിക്‌സാക്കുക. ഇനി നന്നായി കുഴച്ചെടുക്കുക. കുറച്ചു ഓയിൽ കൂടി ചേർത്ത് വേണം കുഴച്ചെടുക്കാൻ. ഇനി ഓരോ ബോളുകളായി എടുത്ത് കൈ കൊണ്ട് ഉരുട്ടുക. ഇനി കുറച്ചു പൊടി വിതറിയ ശേഷം നന്നായി പരത്തുക.
ഇനി ഒരു പാൻ ചൂടാക്കുക. ശേഷം കുറച്ചു നെയ്യ് തടകി കൊടുക്കുക. ശേഷം ഇങ്ങനെ പരത്തി എടുത്ത പെറോട്ടയെ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ടിയാൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
