പെറോട്ട പോലും തോറ്റുപോകും ഈ പലഹാരത്തിനു മുന്നിൽ.

ഇന്ന് നമുക്ക് സ്നാക്കായും ഡിന്നറായും കഴിക്കാൻ പറ്റിയ കിടിലൻ പലഹാരം പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ പലഹാരം ഉള്ളിൽ ചിക്കൻറെ ഫില്ലിംഗ് വെച്ചിട്ടാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് ചെറിയ പീസായി മുറിച്ചെടുത്ത എല്ലില്ലാത്ത ചിക്കൻ ചേർത്ത് ഇളക്കുക. ഹൈ ഫ്ളൈമിലിട്ട് ചിക്കൻ രണ്ട് മിനിറ്റോളം വഴറ്റി എടുക്കുക. ഇനി വെള്ള കളർ ആയി വന്ന ചിക്കനിലേക്ക് ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ എരിവുള്ള മുളക്പൊടി, രണ്ട് നുള്ള് മഞ്ഞൾപ്പൊടി, രണ്ട് നുള്ള് ഗരം മസാല, കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ കുരുമുളക്പൊടി, കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം ഒരു നാരങ്ങയുടെ പകുതി നീര് ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കി അടച്ചു വെച്ച് ലോ ഫ്ളൈമിൽ ചിക്കൻ വേവിക്കുക. ശേഷം അടച്ചു വെച്ച് ചിക്കൻ പന്ത്രണ്ട് മിനിറ്റോളം ചിക്കൻ വേവിക്കുക. ഇനി വെന്തു വന്ന ചിക്കനിലേക്ക് ഒരു ചെറിയ സവാള അരിഞ്ഞതും, ഒരു ക്യാപ്‌സിക്കം ചെറുതായി മുറിച്ചതും, ചേർത്ത് ഇളക്കി ചിക്കനുമായി ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് മിനിറ്റോളം ചിക്കൻ ഇളക്കി ഡ്രൈ ആക്കി എടുക്കുക. ശേഷം കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഫ്ളൈയിം ഓഫ് ചെയ്യുക.

ഇനി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ മാവ് എടുക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് ഇളക്കുക. ശേഷം മാവിലേക്ക് കുറെച്ചെയായി ഇളം ചൂടുള്ള വെള്ളം ചേർത്ത് കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിലേക്ക് കുറച്ചു ഓയിൽ തടകിയ ശേഷം അര മണിക്കൂറോളം മാവിനെ അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി നേരത്തെ തയ്യാറാക്കി വെച്ച മസാലയിലേക്ക് ഒരു മുട്ടപൊട്ടിച്ചതും, ഒരു തക്കാളി കുഞ്ഞായി അരിഞ്ഞതും ചേർത്ത് ഇളക്കുക. ശേഷം സോഫ്റ്റായി വന്ന മാവിനെ നാല് ഭാഗമാക്കി മുറിക്കുക. ശേഷം ഒരു പീസിനെ കൗണ്ടർ ടോപ്പിൽ കുറച്ചു എണ്ണ തടകിയ ശേഷം കൈ കൊണ്ട് പരത്തുക.

എത്രത്തോളം കനം കുറച്ചു മാവിനെ പരത്തിയെടുക്കാൻ പറ്റുന്നുവോ അത്രത്തോളം തിന്നായി പരത്തുക. ശേഷം മുകളിലായി കുറച്ചു ഓയിൽ വീഴ്ത്തിയ ശേഷം കട്ടിയുള്ള ഭാഗം ഒന്ന് വലിച്ചു പരത്തുക. ശേഷം നടുവിലായി ഒരു ടേബിൾ സ്പൂൺ ഫില്ലിംഗ് വെച്ച് കൊടുക്കുക. ശേഷം മാവിനെ നാലായി മടക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിലിൽ റെഡിയാക്കി വെച്ച ഓരോ പലഹാരവും ചേർത്ത് ഫ്രൈ ആക്കി എടുക്കുക. ലോ ഫ്ളൈമിൽ തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഈ പലഹാരം തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page