ഇനി ചോറ് ബാക്കി വന്നാൽ കളയേ വേണ്ട. നല്ല സൂപ്പർ നെയ് പത്തിരി മിനിറ്റുകൾക്കുള്ളിൽ.

എല്ലാ ദിവസവും നമ്മുടെ വീടുകളിൽ കാണുന്ന ഒരു സാധനമാണ് ചോറ്. അതുകൊണ്ട് തന്നെ മിക്കവാറും ദിവസങ്ങളിലും ചോറ് ബാക്കിയാവാറുണ്ട് അല്ലെ. അപ്പോൾ ഇന്ന് നമുക്ക് ബാക്കി വരുന്ന ചോറ് കൊണ്ട് ഒരു അടിപൊളി നെയ്പത്തിരി ഉണ്ടാക്കിയാലോ. ഇനി നമുക്ക് നോക്കാം എങ്ങനെയാണ് ഈ നെയ്പത്തിരി ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒന്നര കപ്പ് ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇനി കുറച്ചു വെള്ളവും ചേർത്ത് ഒരുപാട് അരഞ്ഞുപോകാതെ അടിച്ചെടുക്കുക.

ഇനി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങയും, ഒരു ടീസ്പൂൺ ചെറിയ ജീരകവും, അര ടീസ്പൂൺ പെരിഞ്ജീരകവും, ഒരു പത്തു പീസ് ചെറിയ ഉള്ളി, ആവശ്യമായ ഉപ്പും, ഇത് അരഞ്ഞുകിട്ടാൻ ആവശ്യമായ വെള്ളവും ചേർത്ത് ഇത് അരച്ചെടുക്കുക. ശേഷം അരച്ച് വെച്ചിട്ടുള്ള ചോറിന്റെ കൂടെ ചേർത്ത് മിക്സ് ചെയ്യുക. ഇനി കുറെച്ചെയായി പുട്ട് പൊടി ചേർത്ത് മാവിനെ ഒന്ന് കുഴച്ചെടുക്കാൻ പാകത്തിൽ ആക്കി എടുക്കുക. എന്നിട്ട് പൊടിയും ചേർത്ത് മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.

ശേഷം കുഴച്ചെടുത്ത മാവിൽ നിന്നും ഒരു തക്കാളി വലിപ്പത്തിലുള്ള മാവിനെ എടുത്തു കുറച്ചു മാത്രം ഒന്ന് കൈ കൊണ്ട് പരത്തി നല്ല പോലെ ചൂടായി വന്ന എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഫ്രൈ ആക്കി കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ നെയ്പത്തിരി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കുക്കിങ് ഇറ്റ് സിമ്പിൾ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply