കൊറോണ എങ്ങും ഭീഷണി ആയതോടെ കുട്ടികളും മുതിർന്നവരും വീട്ടിലുള്ള ഒരു സമയമാണ് ഇപ്പോഴുള്ളത്. എല്ലാവരും വീട്ടിൽ ഉള്ളത് കൊണ്ട് തന്നെ രാവിലത്തെ പലഹാരത്തിന് കറി പ്രത്യേകം ഓരോരുത്തർക്കും കൊടുക്കേണ്ടി വരുന്നു. എന്നാൽ ഇന്ന് നമുക്കൊരു കറികളൊന്നും തന്നെ വേണ്ടാതെ കഴിക്കാൻ പറ്റിയ ഒരു പലഹാരം പരിചയപ്പെട്ടാലോ. അതെ ഏറെ രുചിയേറിയ ഈ പലഹാരം ബ്രേക്ക്ഫാസ്റ്റിനും ഈവെനിംഗ് സ്നാക്ക് ആയിട്ടും സെർവ് ചെയ്യാവുന്നതാണ്. വീട്ടിലുള്ള കുറച് ചേരുവകൾ കൊണ്ട് ഈ സ്നാക്ക് നമുക്ക് തയ്യാറാക്കി എടുക്കാൻ കഴിയും.
ഒരു കപ്പ് റവയാണ് ഈ സ്നാക്ക് തയ്യാറാക്കാൻ വേണ്ടീട്ട് എടുത്തിട്ടുള്ളത്. അതിന്റെ കൂടെ ഒരു ചെറിയ ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്,ഒരു പച്ചമുളക് ചെറുതായി അരിഞ്ഞെടുത്തത്, രണ്ട് ടേബിൾ സ്പൂൺ മല്ലിയില, ഒരു തക്കാളിയുടെ പകുതി ചെറുതായി അരിഞ്ഞെടുത്തത്, ഒരു ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ ഗരം മസാല പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി നല്ല പോലെ തിളച്ചു വന്ന വെള്ളം ഒന്നര കപ്പോളം കുറെച്ചെയായി ചേർത്ത് മിക്‌സാക്കുക. ഇനി ഒരു ഉണ്ണിയപ്പ ചട്ടി ചൂടാക്കി എടുക്കുക. അതിലേക്ക് ആവശ്യത്തിന് എണ്ണ ചേർത്ത് ഓരോ ടീസ്പൂൺ മാവ് വീതം ഇതിലേക്ക് കോരി ഒഴിക്കുക.
ഇനി അടച്ചു വെച്ച് രണ്ട് മിനിറ്റോളം വേവിച്ചെടുക്കുക. ശേഷം ഫ്രൈ ആയി വന്ന സ്നാക്ക് ഉണ്ണിയപ്പ ചട്ടിയിൽ നിന്നും മാറ്റുക. എല്ലാം ഇതുപോലെ ചെയ്തെടുത്തു മാറ്റി വെക്കുക. ഇനി ഒരു ചെറിയ ജാറിലേക്ക് നാല് ചെറിയ അല്ലി വെളുത്തുള്ളി, ഒരു ചെറിയ പീസ് ഇഞ്ചി, ചെറിയ രണ്ട് തക്കാളി ഇത്രയും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ഇനി ഒരുപാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് കാൽ ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ചെറിയ ജീരകം, ഒരു തണ്ട് കറിവേപ്പില, ഇനി അരച്ചെടുത്ത മിക്സ് കൂടി ചേർത്ത് നല്ല പോലെ വഴറ്റി എടുക്കുക.
ഇനി ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ കുരുമുളക് പൊടി, ഒരു പിഞ്ച് കായപ്പൊടി, ഇനി ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് കൂടി ചേർത്ത് ഗ്രേവി നല്ല പോലെ തിക്കാക്കി എടുക്കുക. ഇനി നേരത്തെ ഫ്രൈ ആക്കി എടുത്ത സ്നാക്ക് ചേർത്ത് നല്ല പോലെ മിക്‌സാക്കാം. ഇനി ചെറുതായി അരിഞ്ഞെടുത്ത മല്ലിയില കൂടി ചേർത്ത് യോജിപ്പിക്കാം. അപ്പോൾ നമ്മുടെ വേറെയ്റ്റി ടേസ്റ്റിലുള്ള ബ്രേക്ഫാസ്റ്റ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. അവധി കാലങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും ചെയ്തു കൊടുക്കാൻ പറ്റിയ ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
