നുറുക്ക് ഗോതമ്പും പൈൻ ആപ്പിളും കൊണ്ട് ആരും ചിന്തിക്കാത്ത ടേസ്റ്റിലുള്ള വേറെ ലെവൽ ഡ്രിങ്ക്.

ഇന്ന് നമുക്ക് പാർട്ടികളിൽ വിളമ്പാൻ പറ്റിയ ഒരു കിടിലൻ ഡ്രിങ്ക് പരിചയപെട്ടാലോ. വളരെ ടേസ്റ്റിയായ ഈ ഡ്രിങ്ക് നുറുക്ക് ഗോതമ്പും പൈൻ ആപ്പിളും കൊണ്ടാണ് തയ്യാറാക്കുന്നത്, അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു വലിയ പൈൻ ആപ്പിൾ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഈ പൈൻ ആപ്പിൾ ഫ്രീസറിൽ വെച്ച് നല്ല പോലെ തണുപ്പിച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് രണ്ട് കപ്പ് സൂചി ഗോതമ്പ് എടുക്കുക. എന്നിട്ട് ഗോതമ്പ് നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക.

ശേഷം ഗോതമ്പിലേക്ക് നല്ല ചൂടുള്ള വെള്ളം ചേർത്ത് പതിനഞ്ച് മിനിറ്റോളം ഗോതമ്പ് സോക്ക് ചെയ്യാനായി വെക്കുക. ശേഷം ഗോതമ്പിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി ഒരു കപ്പ് വെള്ളവും ചേർത്ത് ഗോതമ്പിനെ നന്നായി അരച്ചെടുക്കുക. എന്നിട്ട് അരച്ചെടുത്ത ഗോതമ്പിനെ ഒന്ന് അരിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽപ്പൊടി ചേർത്ത് കൊടുക്കുക. നാല് കപ്പ് വെള്ളവും ചേർത്ത് പാൽപ്പൊടി മിക്‌സാക്കുക. ശേഷം നേരത്തെ അരച്ച് വെച്ചിട്ടുള്ള ഗോതമ്പിന്റെ പാൽ കൂടി ചേർത്ത് ഇളക്കുക.

ഇനി ഈ മിക്സിലേക്ക് രണ്ട് കപ്പ് ഷുഗറും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അടുപ്പിൽ വെച്ച് ഈ മിക്സ് ഒന്ന് കുറുക്കി എടുക്കുക. ഇനി കുരു നീക്കം ചെയ്ത ശേഷം കുറച്ചു ഈത്തപ്പഴം ചെറിയ പീസായി മുറിച്ചെടുക്കുക. അതും പാൽ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഒന്ന് തിക്കായി വന്ന മിക്സിനെ ഫ്ളൈയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ഇനി ഫ്രിഡ്ജിൽ നിന്നും പൈൻ ആപ്പിൾ എടുക്കുക. ശേഷം പൈൻ ആപ്പിളിനെയും ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ജാറിലേക്ക് മൂന്ന് ടേബിൾ സ്പൂൺ മിൽക്‌മൈഡും, ഒരു വലിയ കഷ്ണം ഇഞ്ചിയും, അഞ്ചു പീസ് ഏലക്കായും, ഒരു പിഞ്ച് ഉപ്പും, ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ നല്ല പോലെ അരിച്ചെടുക്കുക.

ഇനി നേരത്തെ വേവിച്ചു വെച്ച നുറുക്ക് ഗോതമ്പ് മിക്സ് പകുതിയോളം മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം നാല് കപ്പോളം പൈൻ ആപ്പിൾ മിക്‌സും, അര കപ്പോളം പാലും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം കുറച്ചു കൂടി തണുപ്പ് വേണമെങ്കിൽ കുറച്ചു ഐസ് ക്യൂബ്‌സും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പൈൻ ആപ്പിൾ ഷേക്ക് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ ഷേക്ക് തയ്യാറാക്കാൻ മറക്കല്ലേ. ഫാസ് വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു.

Leave a Reply