പാവയ്ക്കാ ഇഷ്ടമില്ലാത്തവർ പോലും ഇഷ്ടത്തോടെ കഴിക്കും ഈ രീതിയിലാണ് കറി വെക്കുന്നത് എങ്കിൽ

നമ്മളിൽ പലർക്കും കഴിക്കാൻ ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്ക. എന്നാൽ ഈ രീതിയിലാണ് പാവയ്ക്ക കറി വെക്കുന്നത് എങ്കിൽ എത്ര പാവക്കയെ ഇഷ്ടപ്പെടാത്തവരും ഇഷ്ടത്തോടെ കഴിക്കും. അപ്പോൾ നമുക്ക് ഈ പാവയ്ക്ക കറി എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് പാവയ്ക്ക നല്ല പോലെ കഴുകിയ ശേഷം വട്ടത്തിൽ അരിഞ്ഞെടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് നല്ല പോലെ മിക്‌സാക്കി ഒരു മണിക്കൂറോളം അടച്ചു മാറ്റി വെക്കുക.

ഒരു മണിക്കൂറായപ്പോൾ പാവക്കയിൽ നിന്നും ഊറി വന്ന വെള്ളം കൈ കൊണ്ട് നല്ല പോലെ പിഴിഞ്ഞ് കളയുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര ഭാഗത്തോളം എണ്ണയൊഴിച്ചു കൊടുക്കുക. എന്നിട്ട് ചൂടായി വന്ന എണ്ണയിൽ ഈ പാവയ്ക്ക ചേർത്ത് ഫ്രൈ ചെയ്തു കോരിയെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക.

ശേഷം അതിലേക്ക് മൂന്ന്‌ പച്ചമുളക് നീളത്തിൽ അരിഞ്ഞതും, ചേർത്ത് മൂപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങാ ചിരകിയതും, നേരത്തെ എണ്ണയിൽ താളിച്ച ഉലുവയും പച്ചമുളകും, ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളിയും, കുറച്ചു വെള്ളവും ചേർത്ത് തേങ്ങാ മിക്സ് നല്ല പോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് കറിക്കാവശ്യമായ വെള്ളവും ചേർത്ത് ഇളക്കുക.

എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് കറി തിളച്ചു വരുമ്പോൾ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള പാവയ്ക്കാ ചേർത്ത് ഇളക്കുക. എന്നിട്ട് രണ്ട് മിനിട്ടോളം കറി തിളച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് അഞ്ചു പീസ് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞതും, അര ടീസ്പൂൺ കടുകും, കുറച്ചു കറിവേപ്പിലയും, രണ്ട് വറ്റൽമുളകും ചേർത്ത് എണ്ണയിൽ താളിച് കറിയിലേക്ക് ചേർക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പാവയ്ക്കാ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply